അവിചാരിത അനുഭവങ്ങൾ !!
“മറ്റെ പെണ്ണുമായുള്ള ബന്ധം ഇപ്പോഴും ഉണ്ടോ…?”
ഞാൻ ചോദിച്ചു.
ഉണ്ടെന്നവർ തലയാട്ടി. പെട്ടെന്ന് എന്തോ ഓര്‍ത്തത്പോലെ ആന്റിയുടെ മുഖം ദേഷ്യത്തില്‍ വലിഞ്ഞുമുറുകി.
ആന്റി നല്ല ദേഷ്യത്തില്‍ തന്നെ പറഞ്ഞു,
“എന്റെ ജീവിതം പോട്ടെ എന്നു വെക്കാം, സാം.. പക്ഷേ അദ്ദേഹത്തിന്‍റെ തണുപ്പൻ മട്ട് സ്വന്തം മക്കളോട് പോലും നീണ്ടതാണ് എനിക്ക് സഹിക്കാൻ കഴിയാത്തത്.”
പെട്ടെന്ന് ആന്റിയുടെ കണ്ണുകൾ നിറഞ്ഞു.
ഉടനെ എനിക്കും വിഷമം തോന്നി. ഞാൻ ആന്റിയുടെ രണ്ടു കൈയും എന്റെ ഉള്ളം കൈയിൽ പൊതിഞ്ഞു പിടിച്ചു.
ഉടനെ ആശ്വാസം കിട്ടിയത് പോലെ ആന്റി പുഞ്ചിരിച്ചു.
“ഒരിക്കല്‍ പോലും അദ്ദേഹം ഷസാനയെ “മോളെ” എന്ന് വിളിച്ചിട്ടില്ല. സ്നേഹത്തോടെ കൊഞ്ചിച്ചിട്ടില്ല. സ്വന്തം കൈകൊണ്ട് ഒരു കളിപ്പാട്ടം പോലും വാങ്ങിക്കൊടുത്തിട്ടില്ല.”
ആന്റി ദേഷ്യത്തില്‍ പറഞ്ഞു.
“അദ്ദേഹം നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ആന്റി…?”
“ഇല്ലടാ, ഭാഗത്തിന് ഉപദ്രവം ഇല്ല.”
ആന്റി ആശ്വാസത്തോടെ പറഞ്ഞു.
“പിന്നെ കാശിന് ഒരു കുറവുമില്ല. അദ്ദേഹത്തിന്റെ പകുതി ശമ്പളവും മാസാമാസം എന്റെ അക്കൗണ്ടിലേക്ക് വരാറുണ്ട്. പക്ഷേ ആ കാശ് എനിക്ക് വേണമായിരുന്നില്ല, സാം.”
ആന്റി ഒരു ചിരിയോടെ പറഞ്ഞു.
എനിക്ക് കാര്യം മനസ്സിലാവാതെ ഞാൻ ആന്‍റിയെ കൂർപ്പിച്ചു നോക്കി.