അവിചാരിത അനുഭവങ്ങൾ !!
ആദ്യത്തെ രണ്ട് ദിവസങ്ങൾ പേടിയോടെ ഞാൻ എതിർത്തു. പക്ഷേ ആ രണ്ട് ദിവസംകൊണ്ട് ഇതാണ് എന്റെ ജീവിതമെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് അഡ്ജസ്റ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടും തോന്നിയില്ല.”
അത്രയും പറഞ്ഞിട്ട് ആന്റി എന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി.
ഞാൻ ഒന്നും പറയാതെ ആന്റിയെത്തന്നെ ആശ്ചര്യത്തോടെ നോക്കിയിരിക്കുകയായിരുന്നു.
“ഇതുപോലത്തെ ഒരു സുന്ദരി പെണ്ണിനെ കിട്ടിയാല്‍ പിന്നെ ആര്‍ക്കും വെറുതെ വിടാന്‍ തോന്നില്ല. അപ്പോ പിന്നെ ആന്റിയുടെ ഭർത്താവ് ആന്റിയെ റേപ് ചെയ്തതിൽ എനിക്ക് അല്‍ഭുതമൊന്നും തോന്നുന്നില്ല.”
ഞാൻ പറഞ്ഞതും ആന്റി നാണത്തോടെ ചിരിച്ചു.
എന്നിട്ട് എന്റെ കൈയിൽ നുള്ളി. ശേഷം കഥ തുടർന്നു,
“പക്ഷേ എന്റെ കൂടെ ബന്ധപ്പെടാൻ വരുമ്പോൾ മാത്രമേ ആ മുഖത്ത് ചിരിയും സന്തോഷവും ഞാൻ കണ്ടിട്ടുള്ളു. അല്ലാത്തപ്പൊ ആ മുഖത്ത് ഒരു തണുപ്പൻ മട്ടിനെ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കല്‍പ്പോലും അദ്ദേഹം എന്നോട് നല്ല വാക്കുകള്‍ പറഞ്ഞിട്ടില്ല. കാര്യം കാണാന്‍ വരുമ്പോൾ അല്ലാതെ അദ്ദേഹത്തില്‍നിന്നും സ്നേഹവും ലഭിച്ചിട്ടില്ല. കൂടെ ഒരിടത്തും കൊണ്ടുപോകാറില്ല. ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ എന്നോട് സംസാരിക്കുകയുള്ളു. ചുരുക്കി പറഞ്ഞാൽ, ഈ നിമിഷം വരെ ഞങ്ങൾ രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല.”