അവിചാരിത അനുഭവങ്ങൾ !!
“ആന്റിയുടെ കാര്യം പറയ് ആന്റി..!”
ഞാൻ ആവശ്യപ്പെട്ടു.
ആന്റിയുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറയാത്തത് കൊണ്ട് ആ മുഖത്ത് നിരാശ ഉണ്ടായത് ഞാൻ കണ്ടു..പക്ഷേ, ആന്റി പറഞ്ഞു തുടങ്ങി,
“പതിനേഴ് വയസ്സിന് രണ്ടു മാസം ബാക്കി നില്‍ക്കേയാണ് ഷസാന ജനിച്ചത്… ശെരിക്കും ജീവിതം എന്തെന്നുപോലും അറിയാത്ത പ്രായമായിരുന്നെനിക്ക്. ശെരിയായ രീതിക്ക് കുഞ്ഞിനെ എടുത്ത് മുലകൊടുക്കാന്‍ പോലും എനിക്ക് അറിയില്ലായിരുന്നു.
പക്ഷേ, ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുസരിച്ച് അതുമായി വേഗം പൊരുത്തപ്പെടാനുള്ള കഴിവ് ദൈവം പെണ്‍കുട്ടികള്‍ക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് ഞാനും വളരെ പെട്ടെന്ന് ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങി.”
ഒരു നെടുവീര്‍പ്പോടെ ആന്റി പറഞ്ഞിട്ട് കുറേനേരം ആലോചിച്ചു കൊണ്ടിരുന്നു.
“ആന്‍റിയുടെ ഭർത്താവ് എങ്ങനെയാണ്…?”
ഞാൻ ചോദിച്ചു.
ആന്റിയുടെ മുഖം പെട്ടന്ന് വാടി. ഒരു വിഷമം മുഖത്ത് നിറഞ്ഞു. അല്‍പ്പം ദേഷ്യവും സ്വല്‍പ്പം വെറുപ്പും ആന്റിയുടെ മുഖത്ത് മിന്നി മറഞ്ഞു. അവസാനം പറയാൻ മടിയുള്ളത് പോലെ ആന്റി എന്നെ ദയനീയമായി നോക്കി.
“പറ എന്റെ ആന്റി…!”
എന്റെ ശബ്ദത്തില്‍ സ്നേഹം നിറഞ്ഞു നിന്നു.
ഞാൻ ആന്റിയുടെ കൈയ്യിൽ പിടിച്ച് ആശ്വസിപ്പിക്കുംപോലെ ഒന്ന് തഴുകി.
പക്ഷേ, എന്റെ പ്രവര്‍ത്തിയില്‍ പെട്ടന്ന് എനിക്ക് പേടി തോന്നി, ആന്റി തെറ്റിദ്ധരിക്കുമെന്ന പേടി. അതുകൊണ്ട് വെപ്രാളത്തോടെ ഞാൻ ആന്റിയുടെ കൈയിൽ നിന്നും പിടിവിട്ടിട്ട് എന്റെ കൈ പിന്‍വലിക്കാന്‍ ശ്രമിച്ചു.