അവിചാരിത അനുഭവങ്ങൾ !!
“സാന്ദ്ര ശെരിക്കും എന്തിനാ അങ്ങനെ ഇരിക്കുന്നത്..?”
ജൂലി പെട്ടെന്ന് ചോദിച്ചു.
“അവള്‍ക്ക് അസുഖം ഒന്നുമില്ല. വേറെ എന്തോ പ്രശ്നമാണ്. സാമേട്ടൻ അവളെ എന്തെങ്കിലും പറഞ്ഞോ..?”
“എന്തിനാ ജൂലി, എന്തു കാര്യത്തിനും നിങ്ങൾ എല്ലാരും എന്നെ മാത്രം കുറ്റക്കാരനാക്കുന്നത്….?”
ഞാൻ വിഷമം പറഞ്ഞതും ജൂലി എന്റെ ചന്തിക്ക് പതിയെ നുള്ളി.
“കുറ്റമല്ല പറഞ്ഞത്… സാന്ദ്രയെ ക്കുറിച്ച് എനിക്കും മമ്മിക്കും നല്ലപോലെ അറിയാവുന്നത് കൊണ്ടാ അങ്ങനെ ചോദിച്ചത്.”
ജൂലി അത്രയും പറഞ്ഞിട്ട് എന്റെ മാറില്‍നിന്നും മുഖം ഉയർത്തി എന്റെ കണ്ണില്‍നോക്കി സംസാരിച്ചു,,
“ഞങ്ങൾ ആരെങ്കിലും സാന്ദ്രയെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞാൽപ്പോലും അവള്‍ മൈന്റ്പോലും ചെയ്യില്ല. പക്ഷേ സാമേട്ടൻ അവളോട് വെറുതെ മുഖംചുളിച്ചാൽ പോലും അവള്‍ക്ക് താങ്ങാന്‍ കഴിയില്ല. കാരണം അവള്‍ക്ക് സാമേട്ടൻ എന്നു വെച്ചാല്‍ ജീവനാണ്.
പപ്പ ഇല്ലാത്തത് കൊണ്ടും, ഒരു സഹോദരൻ ഇല്ലാത്തത് കൊണ്ടും; അതൊന്നും കൂടാതെ സാമേട്ടനെ ഇഷ്ടമുള്ളതുകൊണ്ടുമെല്ലാം എപ്പോഴും അവള്‍ സാമേട്ടന്റെ പിന്നാലെ നടക്കുന്നത് ഞങ്ങൾ കാണുന്നതല്ലേ. അവള്‍ക്ക് സുഖമില്ലായിരുന്നുവെങ്കിൽ തീര്‍ച്ചയായും അവൾ നിങ്ങളെ വിളിച്ച് നിങ്ങടെ കൂടെത്തന്നെ വീട്ടിലേക്ക് വരുമായിരുന്നു. പക്ഷേ സാമേട്ടനെ കൂടാതെ അവള്‍ ഓട്ടോപിടിച്ചു വരണമെങ്കിൽ സാമേട്ടൻ അവളെ അത്രമാത്രം എന്തെങ്കിലും പറഞ്ഞു വിഷമിപ്പിച്ചിട്ടുണ്ടാവണം..”