അവിചാരിത അനുഭവങ്ങൾ !!
പിന്നീട് ജൂലിയും വിനിലയും റൂമിലേക്ക് വന്നപ്പോഴാണ് ഞാൻ ഉണര്‍ന്നത്. ജൂലി വിനിലയ്ക്ക് ഒരു നൈറ്റി എടുത്തുകൊടുക്കുന്നത് ഞാൻ കണ്ടു.
അതും കൊണ്ട് വിനില ബാത്റൂമിൽ കേറി ചെയ്ഞ്ച് ചെയ്തിട്ട് തിരികെ വന്നു.
“ശെരി എല്ലാരും പോര്. നമുക്ക് കഴിക്കാം.”
ജൂലി പറഞ്ഞിട്ട് പുറത്തേക്ക് പോയി.
“സുമിക്ക് ഒന്നും കൊടുക്കുന്നില്ലെ..?”
ഞാൻ ചോദിച്ചു.
“അവള്‍ എപ്പോഴെങ്കിലും ഉണര്‍ന്നാൽ ഞാൻ എന്തെങ്കിലും കൊടുക്കാം. നി വാ, നമുക്ക് കഴിക്കാം.”
അതും പറഞ്ഞ് അവളും പോയി.
ഞാൻ ഡൈനിംഗ് റൂമിൽ പോയപ്പോ എല്ലാവരും ഉണ്ടായിരുന്നു.
സാന്ദ്ര എന്റെ മുഖത്തേക്ക് നോക്കിയത് പോലുമില്ല.
പെണ്ണുങ്ങള്‍ നാല് പേരും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് കഴിച്ചു. ഇടക്ക് വിനില സാന്ദ്രയോട് അവളുടെ അസുഖത്തെക്കുറിച്ച് അന്വേഷിച്ചു. പക്ഷേ മറുപടിയായി അവള്‍ എന്തോ അടക്കം പറഞ്ഞത് ഞാൻ കേട്ടില്ല.
ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. പിന്നെയും റൂമിൽ വന്നുകിടന്നു.
കുറെ കഴിഞ്ഞ് വിനില വന്ന് മോളെ എടുത്തുകൊണ്ട് പോയി.
മുകളില്‍ രണ്ട് ബെഡ് റൂം ഉണ്ട്. അതിൽ ഒന്നില്‍ വിനില കിടന്നോളും.
അല്‍പ്പം കൂടി കഴിഞ്ഞതും ജൂലി റൂമിലേക്ക് വന്നു.
അവള്‍ വാതിൽ കുറ്റിയിട്ടശേഷം മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് കിടക്കുന്നു.