അവിചാരിത അനുഭവങ്ങൾ !!
അവളുടെ ആ നോട്ടം കണ്ടിട്ട് എനിക്ക് പേടിയാണ് തോന്നിയത്. സാന്ദ്ര എന്തെങ്കിലും ഇവരോട് പറഞ്ഞുവോ? പെട്ടെന്ന് മനസ്സിൽ അസ്വസ്ഥത നിറഞ്ഞു.
“സാമേട്ടാ, തല്‍ക്കാലത്തേക്ക് സുമിമോളെ നമ്മുടെ റൂമിൽ കിടത്തിയാൽ മതി. രാത്രി ഭക്ഷണം കഴിച്ചിട്ട് ചേച്ചി മുകളിലേക്ക് പോകുമ്പോ മോളെ കൊണ്ടു പോയാൽ മതിയല്ലോ..!”
ഉടനെ ഞാൻ ജൂലിയുടെ കൈയ്യിൽനിന്നും സുമിയെ വാങ്ങി എന്റെ മാറോട് ചേർത്ത് പിടിച്ചതും ജൂലി നിരാശയോടെ ഒന്നെന്നെ നോക്കി.
അവളുടെ വിഷമം എന്താണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ രണ്ട് കണ്ണും ഇറുക്കി കാണിച്ചിട്ട് പുഞ്ചിരിച്ചതും ജൂലിയുടെ വിഷമം പെട്ടെന്ന് അകന്നുപോയി.
പെണ്ണുങ്ങള്‍ മൂന്നും അവിടെ ഹാളില്‍ ഇരുന്നുകൊണ്ട് കുശലം പറയാൻ തുടങ്ങി.
ഞാനും സുമിയെക്കൊണ്ട് റൂമിൽ വന്നിട്ട് ബെഡ്ഡിൽ കിടത്തി. എന്നിട്ട് ലുങ്കിയും ടീ ഷര്‍ട്ടിലേക്കും മാറി.
അതുകഴിഞ്ഞ് ഞാനും ബെഡ്ഡിൽ കേറി സുമിയെ കെട്ടിപ്പിടിച്ചു കൊണ്ട് കിടന്നു. അവളുടെ പനിയും മുമ്പത്തെക്കാൾ കുറഞ്ഞിരുന്നു.
കുറച്ചു കഴിഞ്ഞ് സുമി ചിണുങ്ങിക്കൊണ്ട് കണ്ണ് തുറന്നു നോക്കി. പക്ഷെ എന്നെ കണ്ടതും അവളുടെ കണ്ണുകൾ വിടര്‍ന്നു.
“സാം അങ്കിള്‍…!”
അത്രമാത്രം സന്തോഷത്തോടെ പറഞ്ഞിട്ട് അവള്‍ എന്റെ കഴുത്തിനെ കെട്ടിപ്പിടിച്ചുകൊണ്ട് പിന്നെയും ഉറങ്ങിപ്പോയി. ഞാനും അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് മയങ്ങി.