അവിചാരിത അനുഭവങ്ങൾ !!
ബൈക്ക് ഞാൻ പതിയെയാണ് ഓടിച്ചത്.
ഗേറ്റും പൂട്ടി ഇറങ്ങിയ സമയം ജൂലി എന്റെ മൊബൈലില്‍ വിളിച്ചു.
ഉടനെ വിനിലയാണ് എന്റെ പാന്‍റ് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് സംസാരിച്ചത്. അവള്‍ കാര്യങ്ങൾ പറഞ്ഞിട്ട് വെച്ചു.
ആറര മണിയോടെ ഞങ്ങൾ വീട്ടിലെത്തി. പോർച്ചിൽ ബൈക്ക് നിർത്തുന്ന സമയം ജൂലി വേഗം വന്നു.
“മോളെ ഇങ്ങ് താ ചേച്ചി.. കൈ കടഞ്ഞു കാണുമല്ലൊ..?”
അതും പറഞ്ഞ് സുമിമോളെ വിനിലയുടെ കൈയിൽനിന്നും ജൂലി എടുത്ത് തോളിലിട്ടു.
“ഹൊ.. കൈ അനക്കാതെ മോളെ ഒറ്റ പൊസിഷനിൽ തന്നെ പിടിച്ചിരുന്നത്കൊണ്ട് കൈക്ക് നല്ല വേദന.”
എന്നും പറഞ്ഞ് വിനില രണ്ടു മൂന്ന് വട്ടം കൈ കുടഞ്ഞുവിട്ടു.
എന്നിട്ടാണ് എന്റെ തോളില്‍ പിടിച്ചു കൊണ്ട് അവള്‍ മെല്ലെ ഇറങ്ങിയത്.
അമ്മായിയും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ സാന്ദ്രയെ എങ്ങും കണ്ടില്ല.
“സാന്ദ്ര എവിടെ..?”
ഞങ്ങൾ എല്ലാവരും ഹാളിലേക്ക് വന്നതും വിനില ചോദിച്ചു.
ഉടനെ എന്റെ മുഖം വലിഞ്ഞു മുറുകി.
അത് ജൂലി ശ്രദ്ധിച്ചു.
“അവള്‍ക്ക് നല്ല സുഖമില്ലെന്നും പറഞ്ഞ് ഉച്ചക്കെ ഓട്ടോ പിടിച്ചു വന്നതാ… ആരും അവളെ ശല്യം ചെയ്യരുതെന്നും പറഞ്ഞ് റൂമും പൂട്ടിയാ കിടപ്പ്, ഇതുവരെ അവള്‍ താഴെ വന്നിട്ടില്ല.”
ജൂലി എന്നെ ചുഴിഞ്ഞു നോക്കിക്കൊണ്ടാണ് അത്രയും പറഞ്ഞത്.