അവിചാരിത അനുഭവങ്ങൾ !!
ഞാൻ നേരെ വിനിലയുടെ വീട്ടിലേക്ക് വിട്ടു.
ഗെയ്റ്റും തുറന്ന് അകത്തു കേറി മുറ്റത്ത് ബൈക്കിനെ ഞാൻ നിർത്തി.
വാതിൽ അടച്ചിട്ടിരുന്നു. ഞാൻ ചെന്ന് തുറന്നുനോക്കിയതും പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി. അകത്തുകേറി ഞാൻ വാതിലിനെ അടച്ചു.
ഹാളില്‍ ആരെയും കണ്ടില്ല. അതുകൊണ്ട് നേരെ വിനിലയുടെ റൂമിലേക്ക് നടന്നു.
റൂം വാതിൽ ചാരി കിടന്നു. മുഴുവനും തുറന്ന് അകത്തേക്ക് നോക്കിയപ്പൊ സുമി ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. പക്ഷേ വിനിലയെ കണ്ടില്ല. എന്നാൽ ബാത്റൂമിൽ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
“എന്റെ കാന്താരിക്കുട്ടി ഈ നേരത്ത് ഉറങ്ങുവാന്നോ…?” സുമിയുടെ അടുത്തുപോയിരുന്നത് കൊണ്ട് അവളെ തൊട്ടതും അവള്‍ക്ക് പനിക്കുന്ന കാര്യം മനസ്സിലായി.
“സാം…?!” പെട്ടന്ന് ബാത്റൂമിൽ നിന്നും വിനിലയുടെ വിളിവന്നു. തൊട്ടുപുറകെ ബാത്റൂം വാതില്‍ ലേശം തുറന്ന് വിനില തലമാത്രം പുറത്തിട്ടുനോക്കി. മുടിയില്‍ നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും കണ്ണില്‍ സ്നേഹം നിറയുകയും ചുണ്ടില്‍ മന്ദഹാസവും വിരിഞ്ഞു.
അവളുടെ ആ മന്ദഹാസം കണ്ടതും എന്റെ മനസ്സ് ലോലമായി. ഞാൻ എഴുന്നേറ്റ് അവള്‍ക്കടുത്ത് പോയിട്ട് അവളുടെ കവിളത്ത് എന്റെ ഉള്ളം കൈ ചേര്‍ത്തുവെച്ചു. അതോടെ അവളുടെ സ്നേഹം വര്‍ധിച്ച് അവൾ എന്റെ കൈ പിടിച്ചു മുത്തി.