അവിചാരിത അനുഭവങ്ങൾ !!
“എന്നെ തല്ലാനായി വളഞ്ഞു നില്‍ക്കുന്നത് പോലെയാണല്ലൊ നിങ്ങടെയൊക്കെ നില്‍പ്പ്..!?”
ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഇനി ശെരിക്കും അതുതന്നെയാണോ നിങ്ങടെ പ്ലാൻ..?”
ഞാൻ തമാശയ്ക്ക് ചോദിച്ചു.
“എന്റെ സാമേട്ടാ…, നിങ്ങൾ ഇവിടെ എത്ര പോപ്പുലർ ആണെന്ന കാര്യം വല്ലതും അറിയുന്നുണ്ടോ? അതും പെണ്‍കുട്ടികൾക്കിടയിൽ..?”
വെളുത്ത് പൊക്കമുള്ള രതീഷ് ചോദിച്ചു.
ഞാൻ ആശ്ചര്യത്തോടെ അവന്മാരെ മാറിയും തിരിഞ്ഞും നോക്കി. അവർ കാര്യമായി തന്നെയാ പറഞ്ഞതെന്ന് മനസ്സിലായതും ഞാൻ തല ചൊറിഞ്ഞു.
“ഇവിടെ ചേട്ടനെ ആരെങ്കിലും തല്ലിയാൽ, ഒരു പെണ്‍പട തന്നെ സ്വരൂപിക്കും. അതുകൊണ്ട് ചേട്ടനെ തല്ലാന്‍ ആഗ്രഹിക്കുന്ന ചിലരൊക്കെ ക്യാമ്പസില്‍ ഉണ്ടെങ്കിലും ഒരിക്കലും മുതിരില്ല.”
സനല്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
അവന്‍ പറഞ്ഞത് എനിക്ക് സുഖിച്ചെങ്കിലും.., എന്നെ ഡിഫന്‍ഡ് ചെയ്യാൻ ഇവിടെ പെൺകുട്ടികൾ ഉണ്ടെന്ന് കേട്ട് കൂടുതൽ അത്ഭുതമാണ് തോന്നിയത്. ശെരിക്കും വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.
പിന്നേ എന്നെ തല്ലാന്‍ ആഗ്രഹമുള്ളവരും ഉണ്ടെന്ന് അറിഞ്ഞ് അല്‍പ്പം അസ്വസ്ഥതയും തോന്നി.
“ശെരി.. ശെരി…, എനിക്ക് പോകാൻ സമയമായി. നമുക്ക് പിന്നെ കാണാം.”
ഞാൻ പറഞ്ഞും അവരൊക്കെ എന്നോട് ഓരോന്ന് പറഞ്ഞിട്ട് പിരിഞ്ഞുപോയി.