അവിചാരിത അനുഭവങ്ങൾ !!
ഷസാന ആശങ്കയോടെ പറഞ്ഞു.
ഞാൻ പിന്നെയും സാന്ദ്രയെ വിളിച്ചു നോക്കി.. പക്ഷേ, ഇപ്പോഴും സ്വിച്ച് ഓഫ് തന്നെ.
ഞാൻ വേഗം ജൂലിയെ വിളിച്ചു. സാന്ദ്ര വീട്ടില്‍ ഉണ്ടെന്ന് ജൂലി പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. എന്റെ മുഖത്ത് സമാധാനം കണ്ടതും ഷസാനയുടെ മുഖത്തിലെ വലിച്ചിലും മാറുന്നത് ഞാൻ കണ്ടു.
അവസാനം ആശ്വാസത്തോടെ ഷസാന പുഞ്ചിരിച്ചതും എനിക്കും ആശ്വാസം തോന്നി. മനസ്സിൽ ഉണ്ടായിരുന്ന ഭയവും ഭാരവും കുറഞ്ഞു. അതോടെ ഞാനും അല്‍പ്പം ജാള്യതയോടെ ചിരിച്ചു.
“ഹോ എന്റെ സാമേട്ടാ…., ചേട്ടനെ കാണുമ്പോ മാത്രം ഈ പെൺകുട്ടികൾ ഇങ്ങനെ ഓടി വന്ന് സംസാരിക്കുന്നത് കാണുമ്പോ എനിക്ക് സഹിക്കുന്നില്ല…!!”
പെട്ടെന്ന് സനല്‍ നടന്നുവന്ന് ഞങ്ങളുടെ അടുത്ത് നിന്നിട്ട് പറഞ്ഞതും ഷസാനയുടെ മുഖം ഒന്ന് തുടുത്തു.
സനലിന്റെ അസൂയ നിറഞ്ഞ നോട്ടം എന്റെ മുഷ്ടിയെ പൊതിഞ്ഞു പിടിച്ചിരുന്ന ഷസാനയുടെ കൈകളിൽ ആയിരുന്നു.
ഷസാന വേഗം എന്റെ മുഷ്ടിയിൽ നിന്നും കൈകളെടുത്തു മാറ്റി.
“ഞാൻ പോണു സാമേട്ടാ…!”
അതും പറഞ്ഞ് അവള്‍ തലയും താഴ്ത്തി വെച്ച് വേഗത്തിൽ നടന്നു പോയി.
സനല്‍ അവളുടെ ചന്തിയിൽ തന്നെ കുറെനേരം നോക്കിനിന്നു. അന്നേരം എനിക്ക് പരിചയമുള്ള ആറ് പയ്യന്മാർകൂടി വന്ന് എന്റെ ബൈക്കിനെ വളഞ്ഞുനിന്നിട്ട് പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.