അവിചാരിത അനുഭവങ്ങൾ !!
ഇടയ്ക്കിടെ ഞാൻ അവളെ വിളിച്ചുകൊണ്ടിരുന്നു… പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല.
അതുകഴിഞ്ഞ് നാലുമണി ആകുന്നതുവരെ ഗ്യാപ്പ് വിട്ട് അവള്‍ക്ക് കോൾ ചെയ്തും സമയം നോക്കിയും നേരം തള്ളിനീക്കി. നാലുമണി ആയതും ഞാൻ ബൈക്കും എടുത്ത് യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ചെന്നു.
പക്ഷേ സാന്ദ്ര ഇല്ലായിരുന്നു. ദീപ്തിയും ഐഷയുംപോലും അവിടെ ഇല്ലായിരുന്നു. എനിക്ക് അറിയാവുന്ന വേറെ ചില പെണ്‍കുട്ടികളും ആണ്‍കുട്ടികളും എനിക്ക് കൈ കാണിക്കുകയും പുഞ്ചിരിക്കുകയും ചെയ്തു.
ഞാൻ അറിയാത്ത ചിലര്‍പോലും എന്നെനോക്കി പുഞ്ചിരിച്ചു… ചിലര്‍ നാണത്തോടെ കൈ ഉയർത്തി കാണിച്ചു. ഞാനും എല്ലാവരോടും അതിനനുസരിച്ച് പ്രതികരിച്ചു.
എന്നിട്ട് വെപ്രാളവും സങ്കടവും ടെൻഷനും ഇടകലര്‍ന്ന കണ്ണുകളോടെ ഞാൻ ചുറ്റുപാടും നോക്കി.
പക്ഷേ സാന്ദ്രയെ എങ്ങും കണ്ടില്ല.
“സുഖമില്ലെന്നും പറഞ്ഞ് സാന്ദ്ര ഉച്ചക്ക് തന്നെ പോയല്ലൊ, സാമേട്ടാ…!”
എന്റെ ടെൻഷനും ഭയവും എല്ലാം കണ്ടു മനസ്സിലാക്കിയ ഷസാനയാണ് എന്റെ അടുത്തേക്ക് ഓടിവന്ന് എന്നോട് കാര്യം പറഞ്ഞത്.
എന്നിട്ട് എന്റെ ഭയവും ടെൻഷനും മാറ്റാൻ എന്നപോലെ ഹാന്‍ഡിലിൽ മുറുകെ പിടിച്ചിരുന്ന എന്റെ മുഷ്ടിയെ അവൾ രണ്ടു കൈകൊണ്ടും പൊതിഞ്ഞു പിടിച്ചു.
“ചേട്ടൻ തന്നെ അവളെ വീട്ടില്‍ കൊണ്ടാക്കിയെന്നാ ഞങ്ങളെല്ലാവരും കരുതിയത്. പക്ഷേ ചേട്ടന്റെ ഇരുപ്പ് കണ്ടിട്ട് എനിക്ക് പേടിയാവുന്നു. അവളെ ഒന്ന് വിളിച്ചു നോക്ക് ചേട്ടാ..!”