അവിചാരിത അനുഭവങ്ങൾ !!
കത്തിയെരിയുന്ന എന്റെ മനസ്സിൽ നിന്നും പരുഷമായി തന്നെ വാക്കുകൾ പുറത്തേക്ക് ചാടി.
അപ്പോഴാണ് സാന്ദ്ര ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന ശബ്ദം എന്റെ കാതില്‍ വീണത്.
എന്റെ വാക്കുകൾ വളരെയേറെ കടന്നുപോയെന്ന് ഉടന്‍തന്നെ എനിക്ക് ബോധ്യമായി. എനിക്ക് ശെരിക്കും വിഷമം തോന്നി.
ജീവിതം എന്തെന്നുപോലും അറിയാത്ത ഒരു ചെറിയ പെണ്‍കുട്ടിയോടാണ് ഞാൻ ക്രൂരമായ വാക്കുകളെ പ്രയോഗിച്ചിരിക്കുന്നത്. എത്രതന്നെ ദേഷ്യവും അസൂയയും കാണിച്ചാലും അതിനേക്കാളേറെ സ്നേഹമുള്ള ആ പാവം പെണ്ണിനോടാണ് ഞാൻ ഇത്രയും നീചമായി സംസാരിച്ചത്.
പബ്ലിക് സ്ഥലമെന്നുപോലും മറന്ന് ഇങ്ങനെ ഏങ്ങലടിച്ചു കരയാന്‍ മാത്രം എന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചിരിക്കുന്നു. പെട്ടെന്ന് എന്റെ ദേഷ്യം എല്ലാം മാറി അവളോട് സഹതാപം തോന്നി… ഉള്ളില്‍ എപ്പോഴും അവള്‍ക്കുവേണ്ടി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ യാഥാര്‍ത്ഥ സ്നേഹം കെട്ടും പൊട്ടിച്ച് പുറത്തേക്ക് വന്നു.
“സാന്ദ്ര… ഞാൻ—”
പക്ഷേ കരച്ചില്‍ നിര്‍ത്താതെ തന്നെ അവൾ കോൾ കട്ടാക്കി.
ഛേ.. എന്തു മയിര് സ്വഭാവമാ ഞാൻ കാണിച്ചത്..!?
എന്നെത്തന്നെ ഞാൻ കുറ്റപ്പെടുത്തി.
ഞാൻ അവള്‍ക്ക് കോൾ ചെയ്തു, പക്ഷേ സ്വിച്ചോഫ് എന്നാണ് കേട്ടത്. ഞാൻ പിന്നെയും പിന്നെയും വിളിച്ചു നോക്കി…, അതേ തൊലിഞ്ഞ ശബ്ദം സ്വിച്ച് ഓഫ് എന്ന് പറഞ്ഞു കൊണ്ടിരുന്നു. അതോടെ എന്റെ എല്ലാ സമാധാനവും നഷ്ടമായി.