അവിചാരിത അനുഭവങ്ങൾ !!
സാന്ദ്ര ഒരു ബോംബ് പോലെ പൊട്ടിത്തെറിച്ചു.
ഞാൻ ശെരിക്കും വിറങ്ങലിച്ച് നിന്നുപോയി. എന്റെ കൈയും കാലും വിറച്ചുപോയി. അവൾ ഇതൊക്കെ വീട്ടില്‍ പറയുമോ എന്ന പേടി എനിക്കുണ്ടായി. എന്റെ മാനം ഇതോടെ പോകും. ജൂലി അറിഞ്ഞാല്‍ അവൾ സഹിക്കുമോ!?
പക്ഷേ എനിക്ക് പെട്ടെന്ന് സാന്ദ്രയോട് കടുത്ത കോപമുണ്ടായി. അത് പെട്ടെന്ന് വര്‍ധിക്കുകയും ചെയ്തു.
“എന്താടീ നിന്റെ പ്രശ്നം..?”
ഞാൻ പെട്ടന്ന് ദേഷ്യത്തില്‍ ശബ്ദമുയർത്തി.
ശേഷം വളരെ കടുത്ത വാക്കുകൾ എന്റെ വായിൽനിന്നും പുറത്തേക്ക് ചാടി,
“അവള്‍ നിന്റെ മൊബൈലില്‍ നിന്നും എന്റെ നമ്പര്‍ എടുത്തു നോക്കിയത് ഇപ്പൊ എന്റെ കുറ്റമായോ? അവൾ എന്നെ കോൾ ചെയ്തതും എന്റെ കുറ്റമാണോ..? കുറെ ദിവസമായി ഞാൻ നിന്റെ കുറ്റപ്പെടുത്തലും ധിക്കാരവും എല്ലാം സഹിക്കുകയാണ്. അതൊന്നും പോരാഞ്ഞിട്ട് ഓരോ ദിവസവും പുതിയ പുതിയ കുറ്റങ്ങളെ എന്റെ മേല്‍ ചുമത്താനാണ് നി ആവേശം കാണിക്കുന്നത്…!! എന്റെ ഉള്ള സ്വൈര്യവും കെടുത്താനാവും നീ വിളിച്ചത്, അല്ലേ..? എന്നെ കുറ്റപ്പെടുത്താന്‍ മാത്രമേ നിനക്ക് നേരമുള്ളോ? എനിക്ക് ഒരു നിമിഷം പോലും നി സമാധാനം തരിലെ..? ബൈക്കില്‍ എന്റെ കൂടെ വരുമ്പോളും എനിക്ക് സ്വൈര്യം തരില്ല. ഇപ്പൊ ഫോണിലൂടെയും എന്റെ സ്വൈര്യം നീ കെടുത്തുന്നു. വീട്ടില്‍ ചെന്നാലും പിന്നാലെ കൂടി ശല്യം കാണിക്കുന്നു.., എന്റെ സമാധാനം നശിപ്പിക്കാൻ വേണ്ടിയാണോ ഓരോ നിമിഷവും നി ശ്രമിക്കുന്നത്..? എന്നെ എന്തിനാടി എപ്പോഴും ഇങ്ങനെ ടോർച്ചർ ചെയ്യുന്നത്..? ഞാൻ വായ തുറന്നാല്‍ കുറ്റം.. എന്റെ കണ്ണിനെ തുറന്നുനോക്കിയാലും കുറ്റം…!! എന്തിനാ എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്…? ഇതിനേക്കാള്‍ എന്റെ കണ്ണും നാവും പിഴുത് കളഞ്ഞിട്ട് നി സമാധാനമായിട്ടിരിക്ക്..!”