അവിചാരിത അനുഭവങ്ങൾ !!
“എനിക്ക് ആകെ പരിചയമുള്ളത് പന്ത്രണ്ടോ പതിനഞ്ചോ പെണ്‍കുട്ടികളെ മാത്രമാണ്.” ഞാൻ എങ്ങനെയോ ചിരിക്കാതെ പറഞ്ഞു.
“എന്നിട്ട് എന്നും മുപ്പതോളം പെണ്‍കുട്ടികൾ ചേട്ടനെ നോക്കി ചിരിക്കുന്നതും കൈ കാണിക്കുന്നതും എന്തിനാ…?!” അടുത്ത അസൂയ നിറഞ്ഞ ചോദ്യവും വന്നു.
“അത് നി അവരോട് പോയി ചോദിക്ക്.” ഞാൻ അല്‍പ്പം ഗൗരവത്തിൽ പറഞ്ഞതും സാന്ദ്ര പല്ല് ഞെരിച്ച ശബ്ദം എനിക്ക് കേട്ടു. പക്ഷേ അതിനുശേഷം അവൾ മിണ്ടാതിരുന്നു.
അവളുടെ വിഷമം കലര്‍ന്ന ഇരുപ്പ് കണ്ടിട്ട് എനിക്ക് പാവം തോന്നി.
“എന്റെ സാ—” പക്ഷേ പെട്ടന്ന് പറയാൻ വന്നതിനെ വിഴുങ്ങി കൊണ്ട് ഞാൻ ചോദിച്ചു, “എടി പെണ്ണെ, എന്നെ ആരെങ്കിലും നോക്കി ചിരിച്ചാലും കൈ കാണിച്ചാലും നിനക്ക് എന്താണ് പ്രശ്നം..?”
“എനിക്കൊരു പ്രശ്‌നവുമില്ല. സാമേട്ടൻ മിണ്ടാതെ വണ്ടി ഓടിക്കാവോ!?” അവള്‍ ദേഷ്യപ്പെട്ടു. അതോടെ ഞാനും മിണ്ടാതെ ഓടിച്ചു.
വീട്ടില്‍ കൊണ്ട് നിർത്തിയതും അവള്‍ ദേഷ്യത്തില്‍ ഇറങ്ങി ഒറ്റ പോക്കായിരുന്നു. ആ പോക്ക് കണ്ട് എനിക്ക് നല്ല വിഷമം തോന്നി. കാരണം, ഒരിക്കലും എന്നെ വിട്ടിട്ട് അവൾ പോകാറില്ല.. ഇന്ന് ആദ്യമായിട്ടാണ് അവൾ പോകുന്നത്.
എന്തായാലും എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നത് തന്നെയാണ് അവള്‍ക്കും നല്ലത്.
One Response
13th part kandillalloo