അവിചാരിത അനുഭവങ്ങൾ !!
“കൊല്ലുമെന്ന് പറഞ്ഞാലും നാവിനെ പൊള്ളിക്കാത്ത ചായ കുടിക്കാത്ത ആളാ ഇപ്പൊ സ്വബോധം ഇല്ലാതെ ഇങ്ങനെ കാണിക്കുന്നത്..!”
അവളുടെ ആശങ്ക പെട്ടെന്ന് വര്‍ധിച്ചു.
“സത്യം പറ സാമേട്ടാ.. ശെരിക്കും എന്താ സംഭവിച്ചത്…?! ചേച്ചി എന്തിനാ കരയുന്നത്? സാമേട്ടൻ എന്തിനാ വിഷമിച്ചു നിന്നത്..?”
എന്റെ കൈയിലെ പിടിവിടാതെ തന്നെ ഉത്തരവും പ്രതീക്ഷിച്ചവള് നിന്നു.
“ഒന്നുമില്ലടി മോളെ..! ഞങ്ങൾക്കൊരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം പറഞ്ഞവൾ കരഞ്ഞു, വേറെ ഒന്നും സംഭവിച്ചില്ല.”
അത്രയും പറഞ്ഞിട്ട് എന്റെ കൈ അവളില്‍ നിന്ന് ഞാൻ അടർത്തിയെടുത്തു.
“കുഞ്ഞ് വേണമെങ്കിൽ ശ്രമിച്ചാ പ്പോരെ…? ചേച്ചിക്ക് ഹാർട്ടിന്റെ പ്രശ്നം കൂടാതെ വേറെ പ്രശ്നങ്ങൾ ഇല്ലതാനും. അതുപോലെ ചേട്ടനും കുഴപ്പമൊന്നുമില്ലെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്! പിന്നെന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നേ…?!”
അവൾ ചോദിച്ചു.
“അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. തല്കാലം എന്റെ മോള് ചെന്ന് ഈ ചായ തിളപ്പിക്കാൻ വെക്ക്. അപ്പോഴേക്കും ഞാൻ കുളിച്ചിട്ടു വരാം.”
അവളെ “എന്റെ മോള്” എന്ന് പറഞ്ഞതും ആ കണ്ണുകളില്‍ സന്തോഷം ഞാൻ കണ്ടു.
അവളെ ഞാൻ അങ്ങനെ വിളിക്കുന്നത് സാന്ദ്രയ്ക്ക് ഇഷ്ടമാണെന്ന് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.