അവിചാരിത അനുഭവങ്ങൾ !!
ആറ് കിലോമീറ്റര്‍ മാറിയുള്ള പ്രൈവറ്റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ പ്രിന്‍സിപ്പളാണ് എന്റെ അമ്മായിയമ്മ. അവരെ കൊണ്ടുപോകാനും തിരികെ കൊണ്ടുവിടാനും സ്കൂളിൽ നിന്നുതന്നെ വണ്ടിയും വരാറുണ്ട്.
“എന്താ സാമേട്ടാ പ്രശ്നം!?”
സാന്ദ്രയുടെ ചോദ്യം കേട്ട് ഞാൻ അവളെ നോക്കി.
അവൾടെ സ്വരത്തില്‍ ഉണ്ടായിരുന്ന ആശങ്ക അവളുടെ മുഖത്തുമുണ്ടായിരുന്നു.
“ചേച്ചി കിച്ചനിൽ കരഞ്ഞോണ്ട് നിക്കുന്നു, പിന്നെ സാമേട്ടൻ ഇവിടെ വിഷമിച്ചും നിക്കുന്നു. എന്താ ഇവിടെ സംഭവിച്ചത്..?! മമ്മിയും ഞാനും പിന്നെ വിനില ചേച്ചിയും എല്ലാം ജൂലിചേച്ചിയോട് കാര്യം ചോദിച്ചിട്ട് അവളൊന്നും പറയുന്നുമില്ല.”
“ഒന്നുമില്ല…!”
എന്റെ വിഷമത്തെ തൂത്തു കളഞ്ഞിട്ട് ഞാൻ ചിരിച്ചു.
“ഈ ഞായറാഴ്ച അവള്‍ക്ക് കരയുന്ന നേര്‍ച്ചയാ. ആ നേര്‍ച്ച പെട്ടന്ന് കഴിഞ്ഞോളും.”
“ഈ സാമേട്ടൻ..!!”
സാന്ദ്ര ഉടനെ ചിരിച്ചു. എന്നിട്ട് എന്റെ കൈയിൽ നുള്ളി.
“തമാശ കളഞ്ഞിട്ട് കാര്യം പറയെന്നെ..!”
അവള്‍ നിര്‍ബന്ധിച്ചു.
ഞാൻ ഒന്നും മിണ്ടാതെ മേശപ്പുറത്ത് നിന്നും ചായ ഗ്ലാസ്സ് എടുത്ത് ചുണ്ടിലേക്ക് കൊണ്ട് പോയതും സാന്ദ്ര എന്റെ കൈ പിടിച്ചുവച്ചിട്ട് ആ ഗ്ലാസ്സിനെ തൊട്ടു നോക്കി. എന്നിട്ട് എന്റെ കൈയ്യിൽ നിന്നും അതിനെ അവള്‍ അടർത്തിയെടുത്തു.