അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – “അങ്കിള്‍.., എണീക്കങ്കിൾ..!”
എന്റെ മുറപ്പെണ്ണിന്‍റെ അഞ്ച് വയസ്സുള്ള മകൾ, സുമിയാണ് എന്നെ ഉണർത്താൻ ശ്രമിച്ചത്.
ചെറിയ നേര്‍ച്ചപ്പെട്ടി കുലുക്കി നോക്കുന്നത് പോലെയാണ് ഉറങ്ങി കിടന്നിരുന്ന എന്റെ നെഞ്ചത്ത് കേറിയിരുന്നിട്ട് എന്റെ തല പിടിച്ചവൾ കുലുക്കിയത്.
“എടീ..കാന്താരിക്കുട്ടി…! ഇന്ന് ഞായറാഴ്ചയല്ലേ! കുറച്ചു നേരം കൂടി അങ്കിള്‍ ഉറങ്ങട്ടെ…. മോള് പോയി ടിവിയിൽ കാർട്ടൂൺ നോക്ക്.”
കണ്ണ് തുറക്കാതെ ഞാൻ ചിലമ്പി.
“കാർട്ടൂൺ വേണ്ട.., എനിക്ക് ബൈക്കില്‍ പോണം.”
സുമി ചിണുങ്ങി.
പക്ഷേ ഞാൻ പിന്നെയും ഉറങ്ങാന്‍ ശ്രമിച്ചതും അവൾ ചറപറാന്ന് എന്റെ മുഖത്ത് നക്കീട്ട് കുഞ്ഞുങ്ങളുടെ ഉച്ചസ്ഥായിലുള്ള മധുരമായ ആ ശബ്ദത്തില്‍ ചിരിച്ചു.
“ഡീ.. കാന്താരി…., നിന്നെ എന്തു ചെയ്യുമെന്ന് നോക്കിക്കോ…!!”
അവളെയും അടക്കിപ്പിടിച്ചെണീറ്റു കൊണ്ട് ഇക്കിളിപ്പെടുത്തിയതും അവള്‍ കൂവി ചിരിച്ചു. എന്നിട്ട് എന്റെ പിടിയില്‍നിന്നും ഊർന്നിറങ്ങിയവൾ പുറത്തേക്കോടി രക്ഷപ്പെട്ടു.
കുഞ്ഞുങ്ങള്‍ മഹാ സംഭവം തന്നെയാണ്.
ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ടാണ് എനിക്കുള്ള ചായയുമായി എന്റെ ഭാര്യ, ജൂലി, ഞങ്ങടെ ബെഡ്റൂമിലേക്ക് കേറി വന്നത്.
ജൂലിയുടെ കണ്ണില്‍ ഒരു വിഷമം തങ്ങി നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു.