അവൾ സെക്സി തന്നെ
അത് നല്ല ഐഡിയ യാണ് ..പിന്നെ അവരോടു രണ്ടു പേരോടും മൊബൈൽ ഓഫ് ആക്കി വച്ചേക്കാൻ പറയൂ..
അത് ഞാൻ ആദ്യമേ ചെയ്തു. ഞാൻ അവരുടെ ഒരു ഫോട്ടോ നിനക്ക് വാട്ട്സാപ്പ് ചെയ്യാം.. നീ രാവിലെ നെടുമ്പാശ്ശേരിയിൽ പോയി ഒന്ന് പിക്ക് ചെയ്താൽ മതി..
ഓക്കേ.. ഫോട്ടോയും ഫ്ലൈറ്റ് ടൈമും ഒന്നറിയിച്ചാൽ മതി.
അത് ഞാൻ അറിയിക്കാം..
പക്ഷേ പിന്നെയും പ്രശ്‍നമുണ്ടല്ലോ റിയാസ് എല്ലാവരും അറിയുന്ന ഗായകനല്ലേ ആരെങ്കിലും അവരെ വിവരം അറിയിച്ചാലോ ?
എടാ അത് ഞാനും ആലോചിച്ചു. റിയാസിനെ മാത്രമല്ല മോളെയും ആളുകൾ തിരിച്ചറിയാൻ സാധ്യതയുണ്ട്, അവളും ഫേമസ് ആണ്..
പിന്നയൊരു ഗുണമുള്ളത് എന്താന്ന് വച്ചാൽ ഇപ്പോഴും മാസ്ക്ക് വെച്ചാണ് പലരും യാത്ര ചെയ്യുന്നത്. ഇവരെ മുഖം തീരെ വ്യക്തമാവാത്ത മാസ്ക്ക് ധരിപ്പിച്ച് വേണം വിടാൻ.. അങ്ങനെ ചെയ്താൽ ആർക്കും മനസ്സിലാവില്ല.. അവളും ഒരു മുസ്ലിം കുട്ടിയെപ്പോലെ ഉടുപ്പും തട്ടവും ഇട്ടു വന്നോളും.. [ തുടരും ]