അവൾ സെക്സി തന്നെ
ഓഹോ..
എടാ അവർ, ഹരിയാന ജാട്ടുകളാണ്.. വലിയ സമ്പന്ന മാടമ്പി കുടുംബം..
സമ്പത്തിന് നിനക്കും കുറവില്ലല്ലോ.. ആഭിജാത്യത്തിനും കുറവില്ല.
നിങ്ങൾ രണ്ടുപേരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ.. അവനാണേൽ ഇന്ത്യ മുഴുവൻ അറിയുന്ന ഗായകൻ. പിന്നെന്താ പ്രശ്നം?
അതൊക്കെ ശരിതന്നെ.. എടാ അവര് ഭയങ്കര ഓർത്തഡോക്സ് ചിന്താഗതിക്കാരാണ്. അവരുടെ കൂട്ടത്തിൽത്തന്നെ വിവാഹം കഴിപ്പിക്കൂ എന്ന വാശിയിലാണ്.. അവരുടെ ഫാമിലി അവിടുത്തെ നാട്ടുരാജാക്കന്മാരെപ്പോലെയാണ്..
അത്യാവശ്യം നല്ല രീതിയിൽ ഗുണ്ടായിസമുണ്ട്..
ഓഹോ അങ്ങനെയാണോ ?
വിളിച്ചാൽ ഇറങ്ങിവരും എന്നുണ്ടെങ്കിൽ വിളിച്ചിറക്കാൻ പറ.. നമുക്ക് അവരെ വിദേശത്ത് എവിടെയെങ്കിലും സെറ്റാക്കാം..
എടാ ഇപ്പോഴത്തെ പിള്ളേരല്ലേ !!
നമ്മൾ ചിന്തിക്കുന്നതിന് മുൻപ് കാര്യം നടത്തും.. ഇന്നലെ അവൾക്കു പതിനെട്ടു വയസ്സ് പൂർത്തിയായതേയുളളൂ.. അവൾ അല്പം മുൻപ് വീട്ടിൽനിന്നും ഇറങ്ങി പോന്നു.. ഓർക്കാപ്പുറത്തായത് കാരണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്തയായിപ്പോയി ഞങ്ങൾക്കെല്ലാം..
അവൾ പോന്ന പുറകെ മൂന്നാലു വണ്ടി ഗുണ്ടകൾ പോന്നിട്ടുണ്ട് ..ഞാൻ രണ്ടു പേരെയും നമ്മുടെ അഴകപ്പന്റെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചേക്കുവാ.. മലയാളികളുടെ വീടുകളിൽ എല്ലാം അവർ അന്വേഷിക്കുന്നുണ്ട്.. ഇവിടെ വന്നു അല്പം മുൻപ് ചീത്ത വിളിച്ചു പോയി.. കയ്യിൽ കിട്ടിയാൽ തട്ടിക്കളയും എന്നാണ് ഭീഷണി.. ഡൽഹി പോലീസിലും രാഷ്ട്രീയത്തിലും ഒക്കെ അവർക്ക് നല്ല പിടിപാടാണ്.