അവൾ സെക്സി തന്നെ
അത് പറയാം.. എനിക്ക് നിന്റെ ഒരു സഹായം വേണം.
കമോൺ ഡിയർ.. നോ ഫോർമാലിറ്റി.. നീ കാര്യം പറ.. എന്നെക്കൊണ്ട് ആകുന്ന എന്ത് കാര്യമാണെങ്കിലും ചെയ്യും എന്ന് നിനക്കറിയാമല്ലോ !! ആ ഒരു ധൈര്യത്തിനാ നിന്നെ വിളിച്ചത്.
എന്ത് കാര്യമാണേലും നീ പറയെടാ.. നമുക്ക് പരിഹാരമുണ്ടാക്കാം.
ചായയുമായി വന്ന ലീനയെ ചേർത്ത് പിടിച്ചുകൊണ്ട് ജോൺ സ്പീക്കർ ഫോണിലിട്ടു..
എടാ അളിയാ നമ്മുടെ റിയാസ് ഒരു കുരുത്തക്കേട് ഒപ്പിച്ചു.. അത് കൊണ്ട് ഇപ്പൊ ഇവിടെ നില്ക്കാൻ പറ്റാത്ത അവസ്തയായി..
റിയാസോ, ആ പാവം ചെക്കൻ അവിടെ നില്ക്കാൻ പറ്റാത്ത എന്ത് കുരുത്തക്കേടാ കാണിച്ചത് ?
ലീനയെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ജോൺ ചോദിച്ചു.
എടാ അവനൊരു പെൺകൊച്ചിനോട് ഭയങ്കര പ്രേമം..
ഓ അത്രയേ ഉള്ളോ.. അവനു ഇരുപത്തി ആറു വയസ്സ് കഴിഞ്ഞതല്ലേ.. നല്ല . വരുമാനവുമുണ്ട്.. കെട്ടിച്ചുകൊടുക്ക്.. ഇപ്പോഴത്തെ പിള്ളേരല്ലേ..
എടാ.. അവര് അവന് പറ്റിയ കൂട്ടരല്ല.
പറ്റിയ കൂട്ടരല്ല എന്ന് പറഞ്ഞാൽ എന്താ
മുസ്ലിം സമുദായം അല്ലേ..
എടാ ഈ പുരോഗമനകാലത്തു ഇതൊക്കെ ആരേലും നോക്കുമോ ? മക്കളുടെ സന്തോഷമല്ലെ പ്രധാനം !!
നിനക്ക് അറിയാമല്ലോ.. എനിക്കങ്ങനെ തീവ്ര മതചിന്ത ഒന്നും ഇല്ലാത്തയാളാ.. ഇതിപ്പോ പെൺകുട്ടി മലയാളിയല്ല !!
സൊ വാട്ട്? വേറെ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ നടത്തിക്കൊടുക്കണം.
എനിക്ക് നടത്താൻ യാതൊരു എതിർപ്പുമില്ല.. പക്ഷെ പെൺകുട്ടിയുടെ വീട്ടുകാർക്കാണ് പ്രോബ്ലം..