‘അ…അത്.. ഞങ്ങള്‍ പിന്നെ കുടിച്ചോളാം. ഞങ്ങളിച്ചിരി കടുപ്പമുള്ളത് കുടിക്കാനിരിക്കുവാ.’ രമേശന് പതുക്കെ പറഞ്ഞു.
‘അതിനെന്താ. ഇപ്പോള്‍ കഴിച്ചോളു. അതിന് നാണിക്കാനെന്തിരിക്കുന്നു.’ ടീച്ചര്‍ പറഞ്ഞു.
‘എന്നാലും. ടീച്ചറിന്റെ മുന്നലിരുന്നെങ്ങിനെയാ..’ ര മേശന്
‘അതേ. രമേശാ…ഈ ടീച്ചര്‍ വിളി നിര്‍ത്ത്. അത്ര ബഹുമാനിച്ചെന്നെ വിഷമിപ്പിക്കാതെ.’
ഇവരുടെ ഈ പരിപാടി എപ്പോള്‍ തീരുമോ? ഒന്നു പോയിക്കിടന്നിരുന്നെങ്കില് ഉറങ്ങാമായിരുന്നു. രാജി ഓര്‍ത്തു. ഒപ്പം, താൻ വായിച്ച ടെറസ്സിലെ കളി എന്ന കഥയിലേത്പോലെ ഇവിടെ എന്തെങ്കിലും നടക്കുമോ എന്നറിയാനുള്ള ആകാംക്ഷയും അവൾക്കുണ്ട്.
രമേശൻ മെല്ലെ ഒരു ബാഗില്‍ നിന്ന് ഒരു ഷിവാസെടുത്ത് രണ്ടു ഗ്ലാസിലൊഴിച്ചു ഒന്നു മോഹനന് കൊടുത്തു.
കുപ്പി കൈയ്യിലെടുത്ത് ടീച്ചര്‍ അതിന്റെ ലേബല്‍ വായിച്ചിട്ടു ചോദിച്ചു
‘സ്കോച്ചാണല്ലേ.’
‘അതെ.’
‘ഇതിന് നാടന്‍ വിസ്ക്കിയുടെ പോലെ എരിച്ചിലില്ല എന്നത് കേട്ടിട്ടുണ്ട്. ശരിയാണോ.’
‘ശരിയാ. ഇച്ചിരി സോഡാ ഒഴിച്ചാല്‍ നല്ല സ്മൂത്താണ്.’
‘ടീച്ചര്‍ ഒന്ന് രുചിച്ചു നോക്കിക്കേ’ മോഹൻ പറഞ്ഞു.
‘ഓ വേണ്ട… വല്ലവരും കണ്ടാല്‍ നാണക്കേടാകും’. ടീച്ചര്‍ പറഞ്ഞു. ‘പഞ്ചായത്ത് പ്രസിഡന്റ് പൂസായെന്ന് പറഞ്ഞ് പത്രത്തില്‍ വരും.’
‘ഇതു കുടിച്ചാല്‍ അങ്ങനെ തലക്കുപിടിക്കുവൊന്നുമില്ല. ഞങ്ങളുടെ കമ്പനിയിലേ ഒരു സൂപ്പർവൈസർ
അമേരിക്കക്കാരനാണ്. അവന്റെ ഭാര്യ ഒന്നും രണ്ടും ഗ്ലാസൊക്കെ അടിച്ചുവിടുന്നതാ.’ മോഹൻ പറഞ്ഞു.
‘എന്നാലിച്ചിരി രുചിച്ചു നോക്കാം ലിസ്സീ?’. ടീച്ചര്‍ ലിസ്സിയോട് ചോദിച്ചു.
‘വല്ലവരും കേറി വന്നാലോ?’ ലിസ്സിക്കു സംശയം.
അടുത്ത പേജിൽ തുടരുന്നു.
9 Responses