സ്വരവും കാലൊച്ചയും. സാധാരണ ടെറസ്സില് ആരും കയറിവരാറുള്ളതല്ലല്ലോ. ആരായാലും അവരുടെ മുമ്പിലേക്ക് ഇറങ്ങി ചെന്നാൽ ശരിയാവില്ലെന്ന് കരുതി അവള് തിരിച്ച് അകത്തേക്ക് വലിഞ്ഞു. സ്വരം അടുത്തുവന്നപ്പോള് ഒരാളെ മനസിലായി. രമേശൻ അങ്കിൾ. അവരെല്ലാംകൂടി വന്നത്, നേരേ കസേരയും മേശയും ഇരിക്കുന്നിടത്തേക്കാണ്. നേരം ഇരുട്ടിയിരുന്നതിനാല് ടോർച്ചടിച്ച് നോക്കാതെ രാജി ഇരിക്കുന്നിടം കാണാൻ പറ്റില്ലായിരുന്നു അവൾ പറ്റുന്നിടത്തോളം ഉള്ളിലേക്ക് വലിഞ്ഞു.
അങ്കിൾ, ഒരു എമർജൻസി ലൈറ്റ്, ടേബിളിൽ വെച്ച് അത് ഓണാക്കിയപ്പോൾ കൂടെയുള്ളവരെയും രാജി കണ്ടു. രണ്ടു പെണ്ണുങ്ങളും ഒരാണും.ഒന്ന് അങ്കിളിന്റെ ഉറ്റസുഹൃത്ത് മോഹനനാണ്. അങ്കിളിന്റെ സ്ഥിരം കമ്പിനിക്കാരനാ. പെണ്ണുങ്ങളേയും രാജി തിരിച്ചറിഞ്ഞു. കഴിഞ്ഞ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷിടീച്ചറും ബാങ്കില് ജോലിചെയ്യുന്ന മറ്റൊരു സ്ത്രീയും ആണ്. അവരെ രാജി കണ്ടിട്ടുണ്ട് പക്ഷെ പേരറിയില്ല. മീനാക്ഷിടീച്ചര് മിഡില് സ്കൂളില് വച്ച് രാജിയെ പഠിപ്പിച്ചിട്ടുള്ളതാണ്. പ്രായം മുപ്പത് കഴിഞ്ഞെങ്കിലും കല്ല്യാണം കഴിച്ചിട്ടില്ല. പിള്ളേര്ക്ക് എല്ലാവർക്കും ടീച്ചറെ പേടിയായിരുന്നു. ഭയങ്കര കണിശക്കാരിയായ.ഭദ്രകാളീന്നാ പിള്ളേര് വിളിച്ചിരുന്നത്. ടീച്ചർ ഒരിക്കലും ഒന്നു ചിരിച്ചുപോലും രാജി കണ്ടിട്ടില്ല. ടീച്ചറിന് ഇവിടെ എന്താപണി എന്ന് രാജി അതിശയിച്ചു. പഞ്ചായത്ത് പ്രസിഡന്റായ വകയില് നാട്ടുകാരുടെയെല്ലാം അടിയന്തിരങ്ങൾക്ക് പോകുക ഒരു ചടങ്ങായതുകൊണ്ടായിരിക്കും. രമേശൻ അങ്കിളിന്റെകയ്യില് രണ്ടു മൂന്ന് ഡ്യൂട്ടിഫ്രീയുടെ പ്ലാസ്റ്റിക്ക് ബാഗുകളും ഉണ്ടായിരുന്നു.
എല്ലാവരും ഇരുന്നു.
‘ഇളംകാറ്റും കൊണ്ട് ഇരിക്കാൻ നല്ല സ്ഥലമാ ര മേശാ…”ടീച്ചർ പറഞ്ഞു. ‘നല്ല നിലാവുള്ള രാത്രിയും’.
‘നല്ല കസേരയാ, ഒരു ചാരു കസേരപോലെ. കുഷ്യനോക്കെ ഉള്ളതുകൊണ്ട് എത്ര നേരം വേണമെങ്കിലും
ഇരിക്കാം.’ കൂടെയുള്ള സ്ത്രീ പറഞ്ഞു.
‘ടീച്ചര് പ്രസിഡന്റ് ആയതിന്റെ വക ആഘോഷങ്ങളിലൊന്നും കൂടാൻ പറ്റിയില്ല. അതുകൊണ്ട് ഒരു ചെറിയ തോതില് ഒന്നുകൂടി നമുക്കിരുന്ന് സംസാരിക്കാമെന്ന പ്ലാനായിരുന്നു. നാളെ സഞ്ചയനത്തിരക്കിനിടക്ക് മിണ്ടാനും പറയാനും ഒന്നും സമയം കിട്ടുകയില്ലല്ലോ’.
‘അതിനെന്താ നമ്മള് അപരിചിതരൊന്നും അല്ലല്ലോ. ഞാൻ രമേശന്റെ സിസ്റ്ററേയും ഹസ്സ്ബന്റിനേയുമൊക്കെ നന്നായി അറിയും രാജിയെ ഞാൻ പഠിപ്പിച്ചിട്ടുള്ളതാണ്. നിങ്ങള് ഫോറിനില് കിടക്കുന്നവർക്ക്
നാട്ടുകാരെ പരിചയപ്പെടാനെവിടെയാ സമയം. ഓടി അവധിക്കുവരും ഓടിപ്പോകും.’ ടീച്ചർ പറഞ്ഞു.
‘ലിസ്സിയേ രമേശന് അറിയില്ലായിരിക്കും അല്ലേ.’ അടുത്തിരുന്ന സ്ത്രീയേ ചൂണ്ടിക്കൊണ്ട് ടീച്ചർ
അടുത്ത പേജിൽ തുടരുന്നു.
9 Responses