മുട്ടി നോക്കിയാലോ എന്നാലോചിക്കുമ്പോൾ തന്നെ അകാരണമായ പേടി തോന്നും. അത്കാരണം മുട്ടിനോക്കിയിട്ടില്ല.
ഒരു ദിവസം സംസാരിക്കുന്ന കൂട്ടത്തിൽ അവൾ ഒരു ആഗ്രഹം പറഞ്ഞു, ബീർ കുടിക്കണമെന്ന്..
അവളോട് കൂടുതൽ അടുക്കാനുള്ള പാലമാണത് എന്ന് തോന്നിയതും അത് നടത്തിക്കൊടുക്കാമെന്ന് അശോകൻ വാക്കു കൊടുത്തു.
അങ്ങനെയിരിക്കെയാണ് ന്യൂ ഇയർ വരുന്നത്. ന്യൂ ഇയർ സെലിബ്രേഷനൊപ്പം അനുവിന്റെ ആഗ്രഹവും സാധിച്ചാലോ.. അയാൾ അവളോട് ചോദിച്ചു.
അവൾ okey പറഞ്ഞു.
അപ്പൊ തന്നെ സ്റ്റാഫ് എല്ലാവരും കൂടി പ്ലാൻ ചെയ്തു 31 ഡിസംബർ രാത്രി ഡിജെക്കു പോവാമെന്ന്…
അങ്ങനെ ഡിസംബർ 31 രാത്രി 8 മണിക്ക് ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരു ഫ്രണ്ടിൻ്റെ വീട്ടിൽ എല്ലാവരും എത്തിച്ചേർന്നു. . അവിടെനിന്നും ഒരിമിച്ചു പോവാമെന്നായിരുന്നു പ്ലാൻ.
അവൻ്റെ അച്ഛനും അമ്മയ്ക്കും നാട്ടിൽ ഒരു കല്യാണമുള്ളതിനാൽ അവർ വീട്ടിൽ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ബീറും ലിക്വറുമൊക്കെ അവിടന്നേ തുടങ്ങി. അനുവിന്റെ ബിയർ മോഹവും സാധിച്ചു കൊടുത്തു.
അനു നല്ല ഫോമിൽ ആയി.
ഞങ്ങൾ DJ നടക്കുന്ന സ്ഥലത്തെത്തി. വണ്ടികൾ പാർക്ക് ചെയ്തു ടിക്കറ്റ് കാണിച്ച് അകത്ത് കയറി.
അവിടെ കുറെ ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾ 6 പേരുണ്ടായിരുന്നു 3 ആണും 3 പെണ്ണും.. പിന്നിൽ മൊത്തം വേറെ ആളുകൾ ആയതിനാൽ ഞങ്ങളുടെ ഗ്രൂപ്പ് മുൻപിൽ നിരന്നു..