കുറച്ച് നേരം ഒന്ന് വെയ്റ്റ് ചെയ്യണേ.. ഇന്ന് സ്റ്റാഫ് കുറവാ.. കസ്റ്റമേഴ്സിന്റെ നല്ല തിരക്കും..
ഓർഡർ വരുന്നത് വരെ എന്താ ചെയ്യുക എന്ന് അശോക് ആലോചിക്കുമ്പോഴേക്കും അനു ബാഗിൽ കരുതിയിരുന്ന മാസിക എടുത്ത് മറിച്ച് നോക്കിത്തുടങ്ങി.
കമ്പി സൈറ്റിൽ പുതിയ കഥകൾ വല്ലതും വന്നിട്ടുണ്ടോ എന്ന് നോക്കാം എന്ന ഉദ്ദേശത്തോടെ ഫോൺ തിരഞ്ഞപ്പോഴാണ് ഫോൺ എടുത്തിട്ടില്ലെന്ന കാര്യം ഓർമ്മയിൽ പെട്ടത്..
അനുവിന്റെ ഫോൺ ടേബിളിൽ ഇരിപ്പുണ്ട്. അത് കിട്ടിയാൽ ഗൂഗിളിൽ സേർച്ച് ചെയ്താൽ കമ്പി സ്റ്റോറിയുടെ site കിട്ടും.. പക്ഷെ.. എങ്ങനയാ അവളോട് ഫോൺ ചോദിക്കുക.. അതായി അശോകിന്റെ ചിന്ത..
ഗൂഗിളിൽ ഒരു കാര്യം നോക്കുന്നതിനല്ലേ.. അല്ലാതെ കോൾ ചെയ്യാനല്ലല്ലോ.. അവളുടെ ഫോണിൽ നിന്നും കോൾ ചെയ്താൽ അവളുടെ നമ്പർ പുറത്ത് പോയെന്ന് വരാം.. ഇതിപ്പോ മറ്റാർക്കും ഒരു ഡീറ്റയിൽസും പോകില്ലല്ലോ..
അശോക് അവളുടെ ഫോൺ വാങ്ങിച്ചു നോക്കാൻ തീരുമാനിച്ചു.
അവളോടയാൾ പറഞ്ഞു: ഒരു സാധനം ഓൺലൈനായി ബുക്ക് ചെയ്യണം.. അനുവിന്റെ ഫോണൊന്ന് എടുത്തോട്ടെ.. ആന്റ് ഫോൺ ക്യാബിനിൽ വെച്ച് മറന്നു..
അതിനെന്താ സർ.. ചെയ്തോളൂ..
അതിന് മുന്നേ ആ Product നെക്കുറിച്ച് ഗൂഗിളിൽ ഒന്ന് സേർച്ച് ചെയ്യുകയും വേണം..
ആയ്ക്കോട്ടെ.. പുറത്ത് ആരേയും വിളിക്കാതെ നോക്കിയാ മതി.. വോറന്നുമല്ലാട്ടോ.. നമ്പർ മറ്റാർക്കെങ്കിലും കിട്ടിയാൽ അത് തലവേദന ആവണ്ടല്ലോ എന്ന് കരുതീട്ടാ…