അറബിപ്പെണ്ണും മലയാളി ഞാനും..
ഒരു ഇരുനില വില്ലയാണ് .. ചെടികളും പൂക്കളുമുള്ള മുറ്റം.
ഞങ്ങൾ അകത്തേക്ക് കയറി .
താഴെ സിറ്റിംഗ് റൂം, ഒരു ബെഡ്‌റൂം അടുക്കള, 2 ടോയ്ലറ്റ്.
ഞാൻ സോഫയിൽ ഇരിപ്പുറപ്പിച്ചു.
സാറയുടെ വീട്ടിൽ അവളുടെ ഉമ്മയും അനിയത്തി മറിയയുമാണുള്ളത്.
അവളുടെ വാപ്പ ഒരു ആക്സിഡൻ്റിൽ മരിച്ചതാണ്. അത് കഴിഞ്ഞിട്ട് രണ്ട് വർഷമായി. അന്ന് കാറിൽ ഉണ്ടായിരുന്ന ഉമ്മയുടെ കാൽ ഫ്രാക്ചറായി.. ഇപ്പോൾ വീൽ ചെയറിലാണ് .
ഞാൻ ഉമ്മയുമായി സംസാരിച്ചിരുന്നു..
ഉമ്മ സങ്കടത്തോടെ അവരുടെ കഥകൾ പറഞ്ഞു.. ഞാൻ അതൊക്കെ കേട്ടിരുന്നു.
സാറ കുളിക്കാനും ഡ്രസ്സ് മാറാനുമൊക്കെ പോയി.
അവളുടെ മുറി മുകളിലാണ്… മറിയയുടെയും.
അമ്മയുമായി സംസാരിച്ചിരിക്കുമ്പോൾ മറിയ എനിക്ക് കോഫിയുമായി വന്നു..
ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവളും ഞങ്ങളുടെ അടുത്തിരുന്നു.
മറിയ എന്ത് ചെയ്യുന്നു?
ഞാൻ ചോദിച്ചു.
ഇവിടെ, യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് literature ബാച്ചിലേർസ് ഡിഗ്രിക്ക് പഠിക്കുന്നു.
കൊച്ചിന് ഒരു 20 വയസ്സ് കാണുമെന്നു ഞാൻ ഊഹിച്ചു.
നല്ല സുന്ദരി മൊഞ്ചത്തി !!
സാറയെപ്പോലെ അത്ര സ്മാർട്ട് അല്ലെന്നു തോന്നി. മൊത്തത്തിൽ ഒരു ഒതുക്കം. അങ്ങനെ, കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങാൻ ഒരുങ്ങി.. മറിയ പോയി സാറയെ വിളിച്ചു.
ഞാൻ : സാറാ എന്നാൽ ഞാൻ ഇറങ്ങുവാ.. നാളെ രാവിലെ കാണാം..