അറബിപ്പെണ്ണും മലയാളി ഞാനും..
എനിക്കാകെ മറ്റൊരു ലോകത്തിൽ എത്തിയത് പോലായി.
പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു.. ബോസ് വിളിക്കുന്നു, ഞാൻ ഫോൺ എടുത്തു.
ബോസ് : നിങ്ങൾ എവിടെ ?
ഞാൻ : ഞാൻ സാറയെ സ്റ്റോക്‌റൂം ഒക്കെ കാണിച്ചു.. ഫയലുകൾ എല്ലാം നോക്കി..
ബോസ് : അവൾക്ക് പോകണ്ടേ ? നാളെ തുടങ്ങിയാൽ മതിയായിരുന്നല്ലോ ?
ഞാൻ : ഞാൻ പറഞ്ഞതാ , അവൾ പറഞ്ഞു ഇന്ന്തന്നെ എല്ലാം കണ്ടാൽ നാളെ ജോലി തുടങ്ങാമല്ലോന്ന്.
ഞങ്ങൾ പതിയെ ഇറങ്ങി സീറ്റിൽ വന്നു
ഓ മാണി 5 ആയി ! വീട്ടിൽ പോകണ്ടേ ..? എന്നാൽ നാളെ കാണാം
ഞാൻ അവളോടും ബോസിനോടും പറഞ്ഞു.
എന്നിട്ട് ഞാനും അവളും ഇറങ്ങി പഞ്ച് ചെയ്തു. കാർ പാർക്കിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ അവൾക്കു ബൈ പറഞ്ഞു.
ഒരെണ്ണം കത്തിച്ചിട്ട് പോകാമെന്നു കരുതി smoke corner ലേക്ക് നടന്നു.
സാറ : hey ഇതെവിടെ പോകുന്നു ? വീട്ടിൽപോണില്ല ?
ഞാൻ: ഒരെണ്ണം കത്തിച്ചിട്ടു പോകാന്ന് വെച്ച്, നീ വിട്ടോ.
സാറ: ആ ഈ കുഞ്ഞന് വലിയും ഉണ്ടോ .. ഞാനും വലിക്കും.
ഞാൻ: എന്നാൽ വാ നമുക്ക് ഒരുമിച്ച് കത്തിക്കാം.
അങ്ങനെ ഞങ്ങൾ ഓരോ സിഗറേറ്റുകൾ കത്തിച്ചു, കുറച്ച് personal talks ആകാമെന്ന് കരുതി..
ഞാൻ : എവിടെയാ പഠിച്ചത് ?
സാറ : uk ആണ് , സ്കോളർഷിപ്പ് കിട്ടി.
ഞാൻ: വീട്ടിൽ ആരൊക്കെയാ ?
സാറ : ഉമ്മി ഞാൻ അനിയത്തി..