അറബിപ്പെണ്ണും മലയാളി ഞാനും..
ചെറിയൊരു മനുഷ്യനാണെങ്കിലും.. അത്യാവശ്യം എല്ലാവർക്കും സ്നേഹം തോന്നുന്ന look. പിന്നെ എന്റെ നാക്കാണ് മെയിൻ.. എന്നെല്ലാരും പറയാറുണ്ട്.. എന്റെ genuine ആയിട്ടുള്ള സംസാരവും നർമ്മ ബോധവും എനിക്ക് ഒരുപാട് സുഹൃത്തുക്കളെ സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ..
അവളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളൊക്കെ കഴിഞ്ഞു ഞൻ വീണ്ടും സീറ്റിൽ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു ബോസും അവളും. ഈ സമയം കൊണ്ട് അവളുടെ ഡെസ്കും ലാപ്ടോപ്പും ഒക്കെ ഞാനും ഓഫീസ് ബോയും കൂടി സെറ്റാക്കി. എന്റെ ആത്മാര്‍ഥതയെ ഞാൻ സ്വയം appreciate ചെയ്തു.
അവർ അടുത്ത് വന്നു, ബോസ് എന്നെ അവൾക്ക് പരിചയപ്പെടുത്തി.
ബോസ് : ഇതാണ് സൗബിൻ . You goin to work together almost all time. സൗബിൻ, ഇത് sara, our new ഗ്രാഫിക് ഡിസൈനർ, please brief her about our work and office.
ഇതും പറഞ്ഞിട്ട് പുള്ളിയുടെ ക്യാബിനിലേക്കു പോയി
അവൾ : hi സൗബിൻ, it will be my pleasure to work with you.
അതും പറഞ്ഞവൾ കൈനീട്ടി ഒരു ഷേക്ക് ഹാൻഡ് ഓഫർ ചെയ്തു.
ഞാൻ ഷേക്ക് ഹാൻഡ് കൊടുക്കാൻ സീറ്റിൽനിന്നും എഴുനേറ്റു.
അപ്പോഴാണ് ഞാൻ മനസിലാക്കുന്നത്, ഹോ എന്ത് പൊക്കമാണവൾക്ക് !! ഒരു 5’8” എങ്കിലും കാണും,
എത്ര ഏന്തി വലിഞ്ഞിട്ടും ഞാൻ അവളുടെ തോളൊപ്പമേ വരൂ..