അറബിപ്പെണ്ണും മലയാളി ഞാനും..
തിരികെ സീറ്റിൽ വന്നിരുന്നപ്പോൾ എന്റെ ബോസ് വന്നു..
സംസാരം ഇംഗ്ലീഷ് ആണെങ്കിലും ഞാൻ ഇവിടെ മലയാളത്തിൽ എഴുതാം.
ബോസ് : ഡാ അവൾ കൊള്ളാം, നല്ല ഐഡിയാസ് ഉണ്ട്.. പിന്നെ അത്യാവശ്യം experience ഉം.. വയസ് 25.. നിന്റെ സമപ്രായം, വിവാഹിതയല്ല. പിന്നെ ആള് സ്മാർട്ടാണ്..ലേറ്റ് നൈറ്റ് വർക്കും സൈറ്റ് വിസിറ്റും ഒക്കെ അവൾക്ക് പ്രശ്നമില്ല. ഡൈവിങ് ലൈസെൻസ് ഉണ്ട്.. അവൾ സ്വന്തമായി വന്നോളും.
എനിക്ക് സന്തോഷമായി,
എന്നാൽ നമുക്കവളെ അപ്പോയ്മെന്റ് ചെയ്യാമല്ലേ? മൂന്ന് മാസം കഴിഞ്ഞു എല്ലാം ഓക്കേ ആണെങ്കിൽ സ്ഥിരമാക്കാം.
ബോസ്: എന്നാൽ ശെരി.. ഞാൻ ഓഫർ ലെറ്റർ കൊടുക്കാം. നീ ആ ഓഫീസ് ബോയെ വിളിച്ചു അവളുടെ ഡെസ്ക് ഒക്കെ ഒന്ന് റെഡിയാക്കാൻ പറ. ഇന്ന് കുറച്ചു നേരം ഇരിക്കട്ടെ.. നീ അവൾക്ക് കാര്യങ്ങളൊക്കെ ഒന്ന് ഡീറ്റൈൽ ചെയ്തു കൊടുക്കണം. നാളെ ജോയിൻ ചെയ്യട്ടെ..
അതും പറഞ്ഞ് ബോസ് പോയി.
ഞാൻ പോയി ഓഫീസ് ബോയിയെ കാര്യങ്ങൾ ഏൽപ്പിച്ചു, വാഷ് റൂമിൽപോയി മുഖം കഴുകി മുടിയൊക്കെ ചീകിയൊതുക്കി ഒന്ന് കുട്ടപ്പനായി. എന്നിട്ടു വാഷ്‌റൂമിലെ ഫുൾ സൈസ് മിററിൽ നോക്കി എന്നെ സ്വയം വിലയിരുത്തി.
എന്റെ പൊക്കം ഒന്നൂടെ കുറഞ്ഞോ !! എല്ലാരും എന്നെ കാണുമ്പോൾ ഇതുതന്നെയാണ് ചോദിക്കുന്നത്.. ചോദ്യത്തിൽ കാര്യമുണ്ട് , 5’2” ആണ് എന്റെ height. പേര് സൗബിൻ, അത്ര മെലിഞ്ഞ ആളല്ല. എന്നാൽ തടിയനല്ല, നല്ല സുന്ദരമായാ മുടിയും താടിയും മീശയും.