അപ്പനും മകളും പിന്നെ മറ്റു ചിലരും..
ഉം.. ഇനി പൊയ്ക്കോ പട്ടികളെ .. ഇനി പുറത്ത് നിൽക്കുന്നവരുടെ ആധാരങ്ങൾ അവർക്ക് കൊടുത്തേക്കണം. ഇന്ന് അവരെക്കൂടി കാണാനിറങ്ങിയ തന്റെ കൈയ്യിൽ ആ ഡോക്കുമെന്റ്സ് കാണുമല്ലോ..
അയ്യോ മോളേ.. അങ്ങനെ ഒന്നും പറയല്ലേ..
എടോ കെളവാ.. തന്റെ മകളുടെ പ്രായം പോലുമില്ലാത്ത എന്നോട് താൻ എന്താ കാണിച്ചത്? അതിനുള്ള ശിക്ഷ താൻ അനുഭവിക്കണം. ഞാനിപ്പോ ഒരു കോൾ ചെയ്താ പോലീസ് ഇവിടെ എത്തും.. അത് വേണ്ടാന്നുണ്ടെങ്കിൽ ഞാൻ പറയുന്നതൊക്കെ താൻ അനുസരിച്ചേ പറ്റൂ..
തോമാച്ചനും ഡ്രൈവറും ഡേവിഡും നീനയും വീടിന് പുറത്തിറങ്ങി..
അവരെ കണ്ടതും ഗേറ്റിന് പുറത്ത് നിൽക്കുന്നവർ അകത്തേക്ക് വന്നു..
തോമാച്ചായോ.. അതങ്ങ് കൊടുത്തേര്..
അയാൾ അവളെ അനുസരിച്ചു. നാല് പേരുടെ ഡോക്കുമെന്റ്സാണ് അയാളുടെ കൈവശം ഉണ്ടായിരുന്നത്. നീന അതൊക്കെ നോക്കിയിട്ട് പറഞ്ഞു..
ഓ.. ഇതൊക്കെ ചെറിയ തുകകളല്ലേ ഉള്ളൂ..
എന്നിട്ട് അവരോടായി പറഞ്ഞു..
ഇന്ന് തോമാച്ചന്റെ അപ്പന്റെ ഓർമ്മ ദിവസമാണ്. ഇത്തവണത്തെ ഓർമ്മ ദിവസത്തിൽ ഇന്ന് പലിശ അടക്കേണ്ടവരുടെ ആധാരങ്ങൾ തിരിച്ച് തന്ന് അവർക്ക് തോമാച്ചൻ തന്ന പണം അപ്പന്റെ ആത്മശാന്തിക്കായി ഉപേക്ഷിക്കുന്ന ഒരു തീരുമാനം തോമാച്ചൻ എടുത്തിട്ടുണ്ട്. എന്റപ്പന്റെ ഉറ്റമിത്രമായ തോമാച്ചൻ ഞങ്ങളുടെ സാന്നിദ്ധ്യത്തിൽ നിങ്ങളുടെ രേഖകൾ തിരിച്ച് തരാൻ ആഗ്രഹിച്ചതിനാലാണ് നിങ്ങളെ ഇവിടെ വിളിച്ച് വരുത്തിയത്. വലത്തേ കൈ നൽകുന്ന ദാനം ഇടത്തേ കൈ അറിയരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാ ഇതൊരു പൊതു ചടങ്ങാക്കണ്ടാ എന്ന് കരുതിയത്.. മാത്രമല്ല.. അപ്പന്റെ ഓർമ്മ ദിവസം തോമാച്ചൻ പണം നൽകിയവർക്ക് മാത്രമാണ് ഈ ഒരു സൗജന്യം നൽകുന്നത്. ഇത് പരസ്യമാക്കിയാൽ മറ്റുള്ളവരും ഇതാവശ്യപ്പെടും.. അങ്ങനെ ചെയ്താൽ തോമാച്ചൻ പാപ്പരാവില്ല.