അപ്പനും മകളും പിന്നെ മറ്റു ചിലരും..
അപ്പനും മകളും – അവൾ അവനോട് പറഞ്ഞു..
ഇങ്ങ് താടാ..
അവളത് വാങ്ങി നോക്കി..
എന്നിട്ട് അപ്പനെ കാണിച്ചു.. അപ്പാ ഇത് തന്നെയല്ലേ..
അയാൾ അത് വാങ്ങി നോക്കി..
അതെ.. ഇത് തന്നെ..
എടാ തോമാച്ചാ.. അതങ്ങ് വാങ്ങിയേ..
അവളെന്താ അങ്ങനെ പറയുന്നതെന്ന് തോമാച്ചനും അപ്പനും അത്ഭുതപ്പെട്ടു.
അപ്പാ അതങ്ങ് കൊടുത്തേ..
അവളുടെ ശബ്ദം കനത്തതായിരുന്നത് കൊണ്ട് അപ്പനത് തോമാച്ചന് കൊടുത്തു.
അപ്പോഴേക്കും അവൾ തന്റെ മൊബൈലിലെ ക്യാമറ ഓണാക്കി.. ഒപ്പം ഒരു തീപ്പെട്ടി എടുത്ത് തോമാച്ചന് കൊടുത്തിട്ട് പറഞ്ഞു..
ഞാൻ പറയുമ്പോൾ താനീ കടലാസ് കത്തിക്കണം. അതിന് മുന്നേ ഞാൻ പറഞ്ഞ് തരുന്ന പോലെ താൻ പറയുകയും വേണം..
അയാൾ തലയാട്ടിക്കൊണ്ട് തീപ്പെട്ടി വാങ്ങി.
അവൾ പറഞ്ഞു മാളിയേക്കൽ ഡേവിഡിന് ഞാൻ പലിശക്ക് കൊടുത്ത പതിനഞ്ച് ലക്ഷം രൂപയും അതിന്റെ ഇന്ന് വരെയുള്ള പലിശയും ഡേവിഡ് എനിക്ക് തന്ന് ഇടപാടുകൾ തീർത്തതിനാൽ ഇനി ഇതേ ചൊല്ലി ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ ആ പണമിടപാടിന്റെ പ്രോമിസറി നോട്ട് ഞാൻ കത്തിച്ച് കളയുന്നു..
ഇതും പറഞ്ഞിട്ട് ആ കടലാസ് കത്തിക്കണം. മനസിലായോ..
അയാൾ തലയാട്ടി..
എന്നാ റെഡിയായിക്കോ.. ക്യാമറ ഓൺ ചെയ്തിട്ട് ഞാൻ കൈ കാണിക്കും. അപ്പോൾ നേരത്തെ പറഞ്ഞ പോലെ കാര്യങ്ങൾ പറയണം.
അവൾ ക്യാമറ ഓൺ ചെയ്തു.. കൈ കാണിച്ചു.. അയാൾ അവൾ പറഞ്ഞ പോലെ പറഞ്ഞു.. പ്രോമിസറി നോട്ട് കത്തിച്ചു..