അനുജന്റ വികൃതികൾ
ഞാൻ: ശരി അമ്മേ.
അമ്മ എൻ്റെ ഉള്ളം കൈയിൽ പിടിച്ചു നടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മയുടെ വക്കീലിൻ്റെ അടുത്ത് എത്തി. അവർ കുറച്ചുനേരം സംസാരിച്ചു. പിന്നെ സുപ്രിയയുടെ അടുത്ത് ചെന്നു.
സുപ്രിയ: ആ, മാഡം, നാളെയല്ലെ കേസ്.
അമ്മ: ആ, അതെ.
സുപ്രിയ: നല്ലോണം കേസ് ഒക്കെ പഠിച്ചില്ലേ?
അമ്മ: മ്മ്….
സുപ്രിയ: അപ്പോ നാളെ അവനെ ഇറക്കുന്നത് നോക്കി കോടതിൽ ഉണ്ടാവില്ലേ?
അമ്മ: ജാമ്യം കിട്ടോ ഇല്ലയോ എന്ന് നമുക്ക് കാണാം.
സുപ്രിയ: ഞാനല്ലെ വാദിക്കുന്നെ, എന്തായാലും കിട്ടും. മാഡം അവിടെ വേണം. അതൊക്കെ കാണണ്ടേ.
അവർക്ക് കുറച്ചു അഹങ്കാരമുണ്ടെന്നു എനിക്കു തോന്നുന്നു. അമ്മ കൈ തുറന്നപ്പോൾ ഞാൻ ചാടിയിറങ്ങി. എന്നിട്ട് സുപ്രിയയുടെ കോട്ടിൽ പിടിച്ചു തൂങ്ങി മുകളിലേക്ക് കയറി. അപ്പോൾ അവർ ബാഗ് തുറക്കുന്നത് കണ്ടു ഞാൻ അതിലേക്ക് അവർ കാണാതെ ചാടിക്കയറി ഇരുന്നു. പിന്നെ ബാഗിൻ്റെ അനക്കം കുറഞ്ഞപ്പോഴാണ് ഞാൻ വെളിച്ചം കണ്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ അവരുടെ വീടെത്തി എന്ന് മനസിലായി. അവർ കാണാതെ ഞാൻ റൂമിൽ ഒളിച്ചു. അങ്ങനെ രാത്രി വരെ കാത്ത് നിന്നു.
മുറിയിലെ വെളിച്ചം പോയപ്പോൾ ഞാൻ പുറത്ത് വന്നു വലുതായി അവിടെ ആകെ തിരഞ്ഞു. കേസിൻ്റെ ഫയൽ കിട്ടി. അത് റിങ്ങിൽ സ്കാൻ ചെയ്തു കഴിഞ്ഞപ്പോളേക്കും വീട്ടിൽ ആൾ പെരുമാറ്റം കണ്ടു. ഞാൻ വേഗം ഒളിച്ചു നിന്നു എത്തിനോക്കി.