അനുഭൂതിയുടെ പുതു വസന്തം
യാത്രയിൽ അധികം കമ്പി വർത്തമാനം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ഒന്നര മണിക്കൂർ കൊണ്ട് കോയമ്പത്തൂർ എത്തി. തോണ്ടാമുത്തൂർ സൈഡിൽ ആയിരുന്നു പോയത്. അവിടെ ഒരു കുന്നിന്റെ അടിവാരത്ത് ഉള്ള ഒരു വലിയ വീട് പോലത്തെ സെറ്റപ്പ്. ഞാൻ കാറിൽ തന്നെ ഇരുന്നതേയുള്ളൂ. അങ്കിൾ കാർ പുറത്തു ഇട്ടിട്ട് അകത്തു പോയി, ഒരു അര മണിക്കൂർ കഴിഞ്ഞു തിരിച്ചു, കാറിലേക്ക് വന്നു.
“വന്ന കാര്യം തേഞ്ഞു… ഇനി വീണ്ടും ഒന്ന് രണ്ടാഴ്ച കഴിഞ്ഞ് ഇവിടെ തന്നെ വരേണ്ടിവരും… നിസ്സാര പേപ്പർ വർക്ക് ആണ്. പെരട്ടകൾക്ക് പൈസ കൊടുത്തിട്ടും കാര്യമില്ല ” എന്ന് അങ്കിൾ പറഞ്ഞു.
ഞാൻ കാര്യം ചോദിച്ച് മനസ്സിലാക്കി. അങ്കിൾ കോയമ്പത്തൂർ പാലക്കാട് ബോർഡറിൽ വാങ്ങിയ സ്ഥലത്തിന്റെ എന്തോ പേപ്പറിന്റെ വിഷയമാണ്. ആ സ്ഥലത്തിന്റെ പഴയ ഓണർമാർ എന്തോ NOC കൊടുക്കാത്തത് മാത്രമാണ് വിഷയം. അതിന് അവരെ മുഴുവൻ കുറ്റം പറയാൻ സാധിക്കില്ല, അവർക്കും ചെറിയ എന്തോ ഒരു റിസ്ക് ഇതിൽ കിടപ്പുണ്ട്. അതുകൊണ്ടാണ് അവർ അത് ശരിയാക്കി കൊടുക്കാത്തത്. അവർക്ക് റിസ്ക് എടുത്തിട്ട് വലിയ മെച്ചം ഒന്നുമില്ല. അങ്കിൾ തമിഴ്നാട്ടുകാരൻ തന്നെ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു, ഇതിപ്പോ മലയാളി ഒറിജിൻ ആയതുകൊണ്ടാണ് പ്രശ്നം. ഈ പഴയ ഓണർമാർ എന്ന് പറഞ്ഞാൽ രണ്ട് തമിഴന്മാർ ആൻഡ് ഒരു ബംഗാളി, മൂന്നു പേരും 70നു അടുത്ത് പ്രായമുള്ളവർ.
One Response
Super