അനുഭൂതിയുടെ പുതു വസന്തം
അങ്ങനെ ഞാനും അമ്മാവനും ലാസ്റ്റ് സീറ്റിൽ എന്ന് വീട്ടുകാർ പറഞ്ഞു സെറ്റ് ആക്കി.
എന്തായാലും ഏറ്റുമാനൂരിൽ എല്ലാവർക്കും റൂം ഒക്കെ എടുത്തിട്ടുണ്ടത്രേ. അവിടെപ്പോയി ഡ്രസ്സ് ഒക്കെ മാറി പിന്നെ ചെക്കന്റെ വീട്ടിലേക്ക് പോയി, തിരികെ റൂമിലേക്കു വന്നു, പിറ്റേന്ന് കല്യാണത്തിന് റൂമിൽ നിന്ന് മണ്ഡപത്തിൽ പോയാമതി… അങ്ങനെ ആയിരുന്നു പ്ലാൻ.
എന്തായാലും റൂം ഉണ്ടല്ലോ, അവിടെ പോയി ഡ്രസ്സ് മാറ്റാല്ലോ എന്ന് കരുതി ഞാൻ അത്ര നല്ല ഷർട്ടും പാന്റുമൊന്നും ഇടാൻ നിന്നില്ല. സിമ്പിളായി വീട്ടിൽ ഇട്ടിരുന്ന ട്രാക്ക് സ്യൂട്ട്, ഒരു T ഷർട്ട് ഇത്രയുമിട്ട് ബാക്കി ഒക്കെ ബാഗിലാക്കി ഇറങ്ങി.
അന്നേരമാണ് അടുത്ത പണി. എല്ലാത്തിന്റെയും ഡ്രെസ്സും സാധനങ്ങളുമുള്ള പെട്ടികൾ ഇന്നോവയുടെ ബൂട്ട് സ്പേസിൽ മാത്രമൊതുങ്ങില്ലായിരുന്നു. 3-4 എണ്ണം 3rd റോയിൽ വെയ്ക്കണം. ഡബിൾ ഫക്ക്.!!
എല്ലാവരും വണ്ടിയിൽ കയറാൻ നേരത്താണ് ഇത് എഴുന്നള്ളിച്ചത്. ഉള്ളതിൽ വീക്ക് ആയ ഞാനാണല്ലോ എല്ലാ ത്യാഗവും ചെയ്യേണ്ടത്.
” നീ ആകെ ഇത്തിരിയല്ലേ ഉള്ളൂ… അങ്ങോട്ട് പോകുമ്പോൾ നീ അമ്മാവന്റെ മടിയിലിരുന്ന് അഡ്ജസ്റ്റ് ചെയ്യ്. തിരികെ പോരാൻ നേരത്ത് വനജ (അമ്മേടെ അനിയത്തി )യും ജയനും അവിടെ ഇറങ്ങുമ്പോ നിനക്ക് മുന്നിലിരുന്ന് പോരാല്ലോ… ”