അനുഭൂതിയുടെ പുതു വസന്തം
വലിയ അനുസരണമുള്ള കുട്ടിയായി വളർത്തിയത് കൊണ്ട് ഇവറ്റകളെ ധിക്കരിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള ചങ്കൂറ്റവും ഇല്ലായിരുന്നു. അല്ലെങ്കിലും പല സ്കൂൾ ടോപ്പർമാരുടെയും പ്രശ്നം ഇതൊക്കെ തന്നെയാണ്. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പെൺപിള്ളേരുടെ മുഖത്ത് നോക്കി ഐ ലവ് യു പറയാനുള്ള ചങ്കൂറ്റം ഇല്ലാത്തതുകൊണ്ട് മാർക്ക് കുറെ വാങ്ങി ഡിഗ്രി പാസ്സ്യയി എന്ന് മാത്രം.
അച്ഛന്റെ അനിയന്റെ മകന്റെ കല്യാണം. ഏറ്റുമാനൂർ വെച്ചാണ്. എന്റെ തന്തയുടെയും തള്ളയുടെയും കൂടെ പോകാൻ എനിക്കൊട്ടും താല്പര്യമി ല്ലായിരുന്നു. വെറുതെ കാഴ്ചയ്ക്ക് കൊണ്ടുപോയത് പോലെ കട്ട പോസ്റ്റ് ആകും. പിന്നെ വായ നോക്കാനും അധികം സ്കോപ്പ് ഇല്ലാത്ത ഫങ്ങ്ഷനാണ്.. പിന്നെയാണെങ്കിൽ ബന്ധുക്കളിലാന്നും നമ്മളുടെ റേഞ്ചിൽ പ്വരുന്ന പിള്ളേർ ഉണ്ടായിരുന്നുമില്ല.. . സൊ.. കട്ട പോസ്റ്റ് ഉറപ്പ്..!
അമ്മയുടെ അനിയത്തിയും കെട്ടിയോനും പിന്നെ അച്ഛന്റെ ഒരു അമ്മാവനും ഒക്കെ ഞങ്ങളുടെ വീടിനടുത്തൊക്കെ തന്നെയാണ് താമസം.. കല്യാണത്തിന് അതുങ്ങളെയും കെട്ടിയെടുത്താവും പോവുക. എന്നെ ഒറ്റയ്ക്ക് വീട്ടിൽ നിൽക്കാൻ ഇവറ്റകൾ സമ്മതിക്കുകയുമില്ല.
രക്ഷപ്പെടാൻ ഒരു വഴിയും മില്ലെന്ന് ചുരുക്കം.
ഒരു ശനിയാഴ്ച വെളുപ്പിന് 2 മണിക്ക് കല്യാണത്തിന് പോകാനുള്ള ഇന്നോവ ക്രിസ്റ്റ റെഡി. അച്ഛൻ, അമ്മ, അമ്മടെ അനിയത്തി, അവരുടെ കെട്ടിയോൻ, അച്ഛന്റെ അമ്മാവൻ, ഞാൻ പിന്നെ വണ്ടിയുടെ ഡ്രൈവർ.