അതിന് ശേഷം അവരെ നേരിൽ കാണാൻ തിടുക്കമായിരുന്നു.
അടുത്ത നാൾ അവരെ കണ്ടു. അവരുടെ സംസാരത്തിലോ പെരുമാറ്റത്തിലോ ഫോണിൽ പറഞ്ഞ വിധത്തിലുള്ള ഒരു പെരുമാറ്റവുമില്ല.
എന്താ ഇങ്ങനെ എന്നെനിക്ക് തോന്നി.
ഫോണിൽ ആളിങ്ങനെ ആയിരുന്നില്ലല്ലേ..
ഞാൻ പറഞ്ഞു.
ഫോണിലോ.. ആരുടെ ഫോണിൽ..
ങാ.. ചുമ്മാ തമാശിക്കാതെ.. നമ്മൾ എന്തൊക്കയാ ഫോണിൽ സംസാരിച്ചത്. ഒക്കെ മറന്നോ..
നമ്മൾ ഫോണിൽ സംസാരിചെന്നോ.. എപ്പോൾ ..
കഴിഞ്ഞ ദിവസം സംസാരിച്ചതൊക്കെ ഇത്രപെട്ടെന്ന് മറന്നോ..
ഹലോ.. നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്? ഞാൻ നിങ്ങളുമായി ഫോണിൽ സംസാരായിട്ടേയില്ല. നിങ്ങൾക്ക് ആള് മാറിപ്പോയതായിരിക്കും. ഫോണിൽ ആരെങ്കിലുമായി സംസാരിക്കുമ്പോൾ അവർ പഞ്ചാര വർത്തമാനം പറഞ്ഞാൽ അതിന് മറുപടി പഞ്ചാര വർത്തമാനം ആവരുത്. അങ്ങനെ വല്ലതുമായാൽ അവരത് റെക്കോർഡ് ചെയ്യും. പിന്നെ അത് വെച്ച് അവർ ബ്ലാക്മെയിൽ ചെയ്യും. ഇതൊന്നും അറിയില്ലല്ലേ.. എന്തായാലും വരും ദിവസങ്ങളിൽ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നോ..
അയാൾ അന്തം വിട്ട് വാപൊളിച്ച് അവർ പറയുന്നതൊക്കെ കേട്ടു. അയാൾ ഒരു കെണിയിലാണ് പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവ് അയാളെ അസ്വസ്തനാക്കി.
2 Responses