രണ്ടു ദിവസത്തോളം അനു എന്നെ വിളിച്ചിരുന്നു, നിരന്തരം. ഞാൻ എടുക്കാറില്ല.
എട്ട് ദിവസം കഴിഞ്ഞാണ് പിന്നീട് അവളുടെ കോൾ വരുന്നത്. രാത്രി ഒമ്പത് മണി ആയി കാണും. രാവിലെ വിളിച്ചപ്പോൾ ഞാൻ കട്ട് ആക്കിയിരുന്നു. ഞാൻ “രാജശില്പി” സിനിമ ഫോണിൽ കാണുമ്പോൾ ആണ് കോൾ വന്നത്. എന്തോ കോൾ എടുക്കാൻ അപ്പോൾ തോന്നി.
“ഹലോ.”
“ഞാൻ വിളിച്ചിട്ട് എന്തുകൊണ്ട് ഫോൺ കട്ട് ചെയ്തു എന്നൊന്നും ഞാൻ ചോദിക്കാനില്ല. നാളെ എനിക്ക് കോഴിക്കോട് എക്സാം ഉണ്ട്. ചാലക്കുടിയിൽ നിന്നാണ് ട്രെയിൻ. പുലർച്ച 5.30ന് ഞാൻ സ്റ്റേഷനിൽ ഉണ്ടാവും. ഞാൻ ഒറ്റക്കായിരിക്കും. എനിക്ക് എക്‌സാമിന് പോകണമെന്നില്ല. നിനക്ക് എന്നെ സേഫ് ആയ എവടെക്കെങ്കിലും കൊണ്ടുപോകാൻ പറ്റോ? വൈകുന്നേരം ഏഴുമണിക്ക് എന്നെ തിരിച്ചു ഇവിടെ എത്തിച്ചാൽ മതി.”
ആ കുറഞ്ഞ സമയംകൊണ്ട് എന്തൊക്കെയോ ആലോചിച്ചു ഞാൻ പറഞ്ഞു, “ഞാൻ വരാം.”
“ഉം.”
ഫോൺ അവൾ കട്ട് ആക്കിയിരുന്നു. നേരം പുലരുന്നത് കാത്തു ഉറങ്ങിപ്പോയി. പെട്ടന്ന് നോക്കിയപ്പോൾ സമയം പുലർച്ച അഞ്ചേക്കാൽ ആയിരിക്കുന്നു. വേഗം പല്ലു പോലും തേക്കാതെ ഞാൻ അവളെ കാണാൻ പോയി. നേരം അഞ്ചര കഴിഞ്ഞു. പുറത്താണെങ്കിൽ ചാറ്റൽ മഴ.
അവൾ സ്റ്റേഷന് പുറത്തു ഒരു ബാഗ് ഇട്ടു നില്കുന്നു. വളരെ ലൂസ് ആയ ഒരു ചുരിദാർ, ഷാൾ പുതച്ചതുകൊണ്ട് ശരീരം ഒന്നും തന്നെ കാണാൻ ഇല്ല.
One Response
beautiful story