“ജോലി തിരക്കായിരുന്നു. നീ അടുത്തില്ലാത്തതിൻ്റെ നല്ല വിഷമമുണ്ട്. നീ ഉണ്ടായിരുന്നേൽ മടിയിൽ കിടക്കായിരുന്നു.”
“എന്നിട്ട്?”
“ഒരുപാടു നേരം, നീ പറയുന്ന കഥ കേൾക്കണം, എൻ്റെ തലമുടികളിൽ കൈവിരലുകൾ ഓടിക്കണം.”
“എനിക്ക് ഒരു ഉമ്മ തരോ?”
അവളുടെ റിപ്ലേ വന്നില്ല. പിന്നെ കുറച്ചു കഴിഞ്ഞ്,
“ഉം.”
“നീ എൻ്റെ അടുത്തുള്ളപ്പോൾ സാരി മാത്രം ഉടുത്താൽ മതി.”
“അതെന്തിനാ? ഈ സാരി ഉടുക്കാൻ അത്ര എളുപ്പമല്ല, അറിയോ?”
“നിന്നെ സാരിയിൽ കാണുന്നതാ എനിക്ക് ഇഷ്ടം.”
“എന്നെ എപ്പോളെങ്കിലും സാരിയിൽ കണ്ടിട്ടുണ്ടോ?”
“അതെന്താ അങ്ങനെ ചോദിച്ചേ? നമ്മുടെ കല്യാണത്തിന് നീ സാരി അല്ലെ ഉടുത്തിരുന്നത്. സാരി എൻ്റെ വീക്നെസ് ആണ്? ഇത്ര നാളായിട്ടും നിനക്കതു അറിയില്ലേ?”
“അറിയാം.”
“എന്നാൽ പറ, എനിക്ക് എന്തുകൊണ്ടാ സാരി ഇഷ്ടം?”
“അത് ചേട്ടൻ പറ, ചേട്ടൻ പറയുന്നത് കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം.”
“സത്യാണോ?”
“ഉം.”
“എന്നാൽ എനിക്ക് ഒരു ഉമ്മ താ, എൻ്റെ ചുണ്ടിൽ വേണം.”
“ഉമ്മ!”
അവളുടെ ഫോണിലൂടെ ഉള്ള ശബ്‌ദം ശരിക്കും എന്നെ ഒരുപാട് അവളിലേക്ക് അടുപ്പിച്ചു.
“നീ സാരി ഉടുക്കുമ്പോളാണ് എനിക്ക് ഒരുപാടു ഒരുപാട് ഇഷ്ടം തോന്നുന്നത്. എനിക്ക് ഇത്രയും ഇഷ്ടമുള്ള വേറെ വേഷം ഉണ്ടാവില്ല. നിൻ്റെ ആ വെള്ള ബ്ലൗസും ബ്ലാക്ക് ആൻഡ് വൈറ്റ് കോട്ടൺ സാരിയുമില്ലേ? അതിനെ കുറിച്ച് പറയാം. നീ അന്ന് ആ സാരി ഉടുത്തു എനിക്ക് ഭക്ഷണം കൊണ്ട് വന്നു തന്നില്ലേ? തിരിച്ചു നീ പോകുമ്പോൾ ഞാൻ നിൻ്റെ ബാക്ക് ആയിരുന്നു നോക്കിയിരുന്നത്. ഇറക്കി വീട്ടിയ ബാക്ക് നെക്ക്, അതിൻ്റെ ആ കെട്ടിയ വള്ളിയും നിൻ്റെ മുടിയും.
One Response
beautiful story