ഒരു ദിവസം പ്രതീക്ഷിക്കാതെ അനുവിൻ്റെ എഫ്ബി റിക്വസ്റ്റ് വന്നു. അവൾ ഒരു അമ്മയായിരിക്കുന്നു. പണ്ടത്തെ അനു അല്ല, ആളാകെ മാറി, ഉയരം വച്ച് കുറച്ചു തടി വച്ച്.
ഞാൻ “ഹായ്” അയച്ചു. തിരിച്ചു അവളും. എന്തൊക്കെയോ ആവശ്യമില്ലാതെ ഫോർമൽ സംഭാഷണങ്ങൾ. ഇടക്ക് ഞാൻ പറഞ്ഞു,
“അന്ന് കത്തെഴുതിയത് ഞാനല്ല” അവൾ ഒന്നും മിണ്ടുന്നില്ല. ഏതു കത്തെന്നു പോലും റിപ്ലേ വന്നില്ല. ഞാൻ പിന്നെയും അയച്ചു.
“അന്നത്തെ ആ കത്ത് എഴുതിയത് ഞാനല്ല. ഞാൻ അങ്ങനെ ചെയ്യില്ല എന്ന് നീ വിശ്വസിക്കാൻ എനിക്ക് ഒന്നേ പറയാൻ ഉള്ളു. നിന്നെ ഒരുപാട് കാലം ഞാൻ സ്നേഹിച്ചിട്ടുണ്ട്, അന്ന് കാലത്ത്. പത്താം ക്ലാസ്സിലെ അസ്ഥിക്ക് പിടിച്ച പ്രേമം.”
ഒന്നും പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞതായിരുന്നു ഞാൻ. അവൾ അപ്പോൾ തന്നെ ഒന്നും പറയാതെ എൻ്റെ ഫോൺ നമ്പർ ചോദിച്ചു. ഞാൻ കൊടുത്തു. ഒരു രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു അൺനവുൺ നമ്പറിൽ നിന്ന് കോൾ വന്നു.
“ഞാൻ അനുവാണ്. നിൻ്റെ ശബ്‌ദം എല്ലാം മാറിയിട്ടുണ്ടാവുംലെ. നീയെങ്കിലും അറിയണ്ടേ, എനിക്കും നിന്നെ ഒരുപാടു ഇഷ്ടായിരുന്നു ആ സമയത്തു.. നിൻ്റെ ലോയൽറ്റി, ഇന്നസെൻസ് എനിക്ക് ഒരുപാട് ഇഷ്ടംമായിരുന്നു. ആ കത്ത് നീ എഴുതില്ല എന്ന് അന്നേ എനിക്ക് അറിയായിരുന്നു.”
ഒരു തുറന്നു പറച്ചിലിൻ്റെ വലിയ മൗനം. അവളുടെ ആ ഹസ്‌കി വോയ്‌സ്, ഒരുപാട് മധുരമുള്ളതായി തോന്നി ഓരോ വാക്കുകൾക്കും.
One Response
beautiful story