അനുയാതൊരുതരത്തിലുള്ള അടുപ്പം ആരുമായും കാണിച്ചിരുന്നില്ല. ചിലപ്പോൾ ഞാൻ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എന്നെ ശ്രദ്ധിക്കാറുള്ളതായി തോന്നി. ഞാൻ കരുതി അവൾ ട്യൂഷൻ ക്ലാസ്സിലെ ടോപ്പർ ആയിരിക്കും എന്ന്.
വൈകാതെ തന്നെ അവൾക്കുണ്ടായ മറ്റൊരു മാറ്റവും ഞാൻ മനസിലാക്കി. ട്യൂഷൻ ചേച്ചി ഞങ്ങൾ ആണ്പിള്ളേരായി നല്ല കമ്പനി ആയിരുന്നു, എല്ലാരും നന്നായി പഠിക്കും, അതുപോലെ തല്ലുകൊള്ളികളും.
ഒരിക്കൽ അനുവിനോട് ട്യൂഷൻ ചേച്ചി ചോദ്യം ചോദിച്ചു. ഉത്തരം അറിയാതെ പരങ്ങി നിന്ന അവളെ ട്യൂഷൻ ചേച്ചി പരസ്യമായി മണ്ണൂസ് എന്ന് വിളിച്ചു. അതോടെ അവളോട് ഉണ്ടായിരുന്ന എൻ്റെ പ്രണയം പൊട്ടിപ്പോയി, സ്വാഭാവികം! ആ കാലഘട്ടം അങ്ങനെയാണ്, ലൈൻ സെറ്റ് ആക്കുമ്പോൾ അവൾക്ക് ഭംഗിവേണം പഠിപ്പ് വേണം.
ആയിടെ ട്യൂഷൻ ക്ലാസിൽ ആൺകുട്ടികൾക്ക് പല പെൺകുട്ടികളോടും ശത്രുത ഉണ്ടായിരുന്നു, പലകാര്യങ്ങൾക്കൊണ്ടും. അനുവിനോട് ഉണ്ടായിരുന്ന ദേഷ്യം അവർ തീർത്തത് എൻ്റെ പേരിൽ ഒരു ഊമക്കത്തു എഴുതിയാണ്. ഒരുപാടു തെറി, അസഭ്യങ്ങളുടെ ഗോഷയാത്ര കാണാം അതിൽ. എൻ്റെ പേരിൽ മൂന്ന് പേജ്!
ആരെഴുതി എന്നറിഞ്ഞിട്ടും ഞാൻ ഒന്നും ചോദിച്ചില്ല. അവളോടുള്ളപോലെ എന്നോടും കാണും ചില ദേഷ്യങ്ങൾ മറ്റുചിലർക്ക്!
പത്താം ക്ലാസും കഴിഞ്ഞു, വർഷങ്ങളും കഴിഞ്ഞു. കൂടെ പഠിച്ച ഒന്നോ രണ്ടോ പെൺകുട്ടികൾ മാത്രമായി പരിചയം പുതുക്കാറുണ്ട്.
One Response
beautiful story