ആന്റിയുടെ ട്യൂഷൻ
ഫയലില്‍ നിന്നും ബാക്കിയുള്ള പേപ്പേഴ്‌സും കുറെ ഡോക്കുമെന്റ്‌സും അവള്‍ എന്റെ കയ്യിലേക്ക് വെച്ചു തന്നു..
ഞാന്‍ അതിലേക്ക് നോക്കി..
‘കമ്പനിയുടെ കണക്കുകളും മറ്റ് ഡോക്യുമെന്റ്‌സുമാണ്”
‘ഇതെനിക്കെന്തിനാണ്”
ഞാന്‍ അവളോട് ചോദിച്ചു
.’ഇന്നു മുതല്‍ മോഹനേട്ടനാണ് കമ്പനി നടത്താന്‍ പോകുന്നത് ..”
അവള്‍ ചിരിയോടെ പറഞ്ഞു..
‘ഞാനോ,ഞാന്‍!ഞാന്‍! വേണ്ട അത് ശരിയാവില്ല.നിന്റെ കമ്പനി അല്ലേ..നീ തന്നെ”,ഞാന്‍ മുഴുമിപ്പിച്ചില്ല.
.’നിര്ത്ത് മോഹനേട്ടാ,എന്റേത് നിന്റേത് എന്ന് ഇനി പറയരുത് ,
നോക്കൂ, ഈ ബിസിനസ്സ് ലോകം എനിക്ക് ശരിയാവില്ല. ഇനിയും ഒരു യന്ത്രമാവാന്‍ എനിക്ക് വയ്യ. തന്നെയുമല്ല ഞാന്‍ ബിസിനസ്സില് ഒരു പരാജയവുമാണ്..ഇനിയെങ്കിലും എനിക്ക് സ്വസ്ഥതയോടെ ഏട്ടന്റെ ഭാര്യയായി ജീവിക്കണം”..
അവള്‍ ഇടർച്ചയോടെ പറഞ്ഞു.
‘അപ്പോ നീ എന്ത് ചെയ്യും?”
ഞാന്‍ ചോദിച്ചു..
‘ഞാന്‍ ഈ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടത്തി,
നിങ്ങൾക്കുവേണ്ടി കുട്ടികളെ പ്രസവിച്ച്, അവർക്കമ്മയായി”
അവള്‍ പറഞ്ഞു തീർന്നില്ല..ഞാന്‍ ഇടക്ക് കേറിപ്പറഞ്ഞു
‘അമ്മയായി അവസാനം പല്ലു കൊഴിഞ് അമ്മൂമ്മയായി, അങ്ങനെ ,അങ്ങനെ ,അല്ലേ ‘..
അവള്‍ ചിരിച്ചു..
ഒരു വസന്തകാലത്തിന്റെ ഭംഗി മുഴുവന്‍ നിറഞ്ഞ മനോഹരമായ ചിരി..