ആന്റിയുടെ ട്യൂഷൻ
അവൾ എനിക്കുള്ള ഡ്രസ്സ് സെലക്ട് ചെയ്തിട്ട് അത് ധരിക്കാൻ സ്‌നേഹപൂർവ്വം നിർബന്ധിച്ചു.
ഞാന്‍ ആ ഡ്രസ്സ് ധരിച്ചു.മുടി ഒതുക്കിചീകി, വാച്ചും, ഷൂവും കെട്ടി പുറത്തിറങ്ങി.
അവൾ എന്നെ നോക്കി കൊള്ളാം എന്ന അർത്ഥത്തില്‍ കൈയ്യുയർത്തിക്കാട്ടി.
‘ഹായ്,നല്ല കുട്ടപ്പന്‍ ആയിട്ടുണ്ട് കേട്ടോ”..
അവള്‍ പറഞ്ഞു, ഞാനത് കേട്ട് ചിരിച്ചു.
അവള്‍ കയ്യില്‍ ഒരു ഫയല്‍ പിടിച്ചിട്ടുണ്ടായിരുന്നു. ഞാനവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.
.’എന്താ എന്നെ വല്ല ഫാൻസിഡ്രസ്സ് മത്സരത്തിനും അയക്കുന്നുണ്ടോ”..
അവള്‍ കൈകള്‍ മാറില്‍ പിണച്ച് ഒരു നിമിഷം അനങ്ങാതെ നിന്നു..എന്നിട്ട് ആ ഫയല്‍ കയ്യിലെടുത്ത് അതില്‍ നിന്നും ഒരു ചെറിയ പേപ്പര്‍ പുറത്തെടുത്തു..
‘പ്രോമിസറിനോട്ട്”
എന്റെ ചങ്ക് പട പടാന്നു മിടിച്ചു..
‘ഇതെന്താണെന്ന് അറിയാമല്ലോ”
അവള്‍ ഒരു ചിരിയോടെ ചോദിച്ചു..
ഞാന്‍ തലയാട്ടി..
അവള്‍ ആ കടലാസ് ഒരു പുഞ്ചിരിയോടെ നുറുങ്ങുകളായി വലിച്ചുകീറി ചവറ്റ്കുട്ടയിലേക്കിട്ടു..
‘ഇനി ഇത് നമ്മുടെ ജീവിതത്തില്‍ വേണ്ട ,ഞാന്‍ എന്നെ തന്നെ മോഹനേട്ടന് തന്നിരിക്കുന്നു.. ചേട്ടന് എതിരായി ഞാനൊന്നും ചെയ്യില്ല, എന്നെ ഇനി പേടിക്കരുത് കേട്ടോ”
അവള്‍ പറഞ്ഞു.
.എന്റെ ഉള്ളില്‍ ആശ്വാസത്തിന്റെ അലമാലകള്‍ ഉയർന്നു .