ആന്റിയുടെ ട്യൂഷൻ
‘ചായ കുടിക്കൂ,ചൂടാറും”..
ഞാന്‍ ചായ മെല്ലെ മൊത്തിക്കുടിച്ചു. സൂപ്പര്‍ ചായ..
ജോലിക്കാരി ഉണ്ടാക്കുന്ന കലക്കവെള്ളമായിരുന്നു ഇന്നലെവരെ കുടിച്ചത്..ഇത് കുടിച്ചാല്‍ അറിയാം ,നല്ല തറവാട്ടില്‍ പിറന്ന ഏതോ ലക്ഷണമൊത്ത കൈകള്‍ ഉണ്ടാകിയതാണെന്ന്.
‘നല്ല ചായ,ആരാ ഉണ്ടാക്കിയേ?”
ഞാന്‍ അവളെ ചൊടിപ്പിക്കാനായി ചോദിച്ചു.
‘അതെന്താ ഞാന്‍ ഉണ്ടാക്കിയാല്‍ ചായ ആവില്ലേ?”
അവള്‍ കൈകള്‍ രണ്ടും എളിക്ക് കുത്തി കൃത്രിമ ദേഷ്യം അഭിനയിച്ചു പറഞ്ഞു..
‘ഞാനിതു വരെ നീ അടുക്കളയില്‍ കയറുന്നത് കണ്ടിട്ടില്ല.അതുകൊണ്ട് സംശയിച്ചതാണേ”
ഞാനും വിട്ടില്ല.
‘എന്നാലേ, വേഗം ബ്രഷ് ചെയ്തു കുളിച്ചു വന്നേ..ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് ഞാനാണ് ഉണ്ടാക്കിയത്. .ഇനി എന്നും ഞാന്‍ ഉണ്ടാക്കുന്നത് കഴിച്ചാല്‍ മതി കേട്ടോ”
അവള്‍ അധികാരഭാവത്തില്‍ പറഞ്ഞു..
‘വളരെ സന്തോഷം ,ഞാനിതാ വരുന്നു”..
ഞാന്‍ കുളിമുറിയിലേക്ക് കയറി..ബ്രഷ് ചെയ്തു,
താടിരോമങ്ങള്‍ വളർന്നിരിക്കുന്നു, ഒരു ഷേവ് പാസ്സാക്കി..കുളിയും കഴിഞ്ഞ് പുറത്തിറങ്ങി.
മനസ്സിനേ ബാധിച്ച ഭാരം ഒഴിഞ്ഞിരിക്കുന്നു.
ഞാന്‍ മെല്ലെ താഴേക്ക് ചെന്നു..
അവിടെ ഡൈനിങ്ങ് റൂമിലെ ടേബിളില്‍ അവള്‍ ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നുണ്ടായിരുന്നു..
ഭക്ഷണം കഴിഞ്ഞ് ഞാൻ ഓഫീസിലേക്ക് പോകാനൊരുങ്ങി.