അമ്മയും മകളും പിന്നെ ഞാനും
പാസ്പോർട്ട് സൈസ് ഫോട്ടോയിൽ അത്രയൊക്കെയല്ലേ മനസ്സിലാകൂ. ഏതായാലും ഒരു വേക്കൻസി മാറ്റി വെച്ചു. രമയെ ലിസ്റ്റിൽ
അവസാനത്തേതാക്കിയിട്ടു.
എല്ലാവരുടേയും കഴിഞ്ഞപ്പോൾ ലഞ്ച് ബ്രേക്കിന് സമയമായി. പ്യൂൺ പോകാൻ നേരം പറഞ്ഞു.
സാർ ഇനി ഒരാളേ ഉള്ളൂ വിളിക്കട്ടെ.
രമ.!!
മനോഹരമായി പൂഞ്ചിരിച്ചുകൊണ്ട് അവൾ അകത്തുവന്നു.
ഇരിയ്ക്കാൻ പറഞ്ഞ്, സർട്ടിഫിക്കറ്റുകളെല്ലാം ഒന്നു മറിച്ചു നോക്കിയിട്ട് പറഞ്ഞു.
രമയ്ക്ക് എക്സ്പീരിയൻസ് വളരെ കുറവാണല്ലോ..?
അവളുടെ മുഖമൊന്ന് വാടി.
സാർ എനിയ്ക്കൊരുവിധം അക്കൗണ്ടിംങ്ങ് ഒക്കെ അറിയാം സാർ, പിന്നെ ഒരു ജോലി കിട്ടാതെ എക്സ്പീരിയൻസ് ഉണ്ടാകില്ലല്ലോ സാർ.
സാർ വിചാരിച്ചാൽ.
നിങ്ങൾക്ക് മിസ്റ്റർ ജോൺ മാത്യുവുമായി (എന്റെ സുഹൃത്ത്) എന്താ കണക്ഷൻ..?
അരു കേട്ടതോടെ അവളുടെ മുഖം പ്രസന്നമായി, റെക്കമെന്റേഷൻ വന്നിട്ടുണ്ടെന്ന് ഉറപ്പായിക്കാണും.
പുഞ്ചിരിയോടെ അവൾ പറഞ്ഞു.
അത് സാർ.. അമ്മ അദ്ദേഹത്തിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
ഓ..ഐ സീ. രമയ്ക്ക് ആ ആളെ പരിചയമില്ലേ..?
അറിയാം സർ.. കണ്ടിട്ടുണ്ടെന്നേയുള്ളൂ.
oh… that’s good.. എനിക്കിപ്പോൾ ഒരു കോൺഫ്രൻസിന് പോകേണ്ടതുണ്ട്. കുട്ടി നാളെ വരൂ.
അത് സാർ നാളെ വരാൻ..
എന്താ ബുദ്ധിമുട്ടാണോ..?
അമ്മയോടൊന്ന് ചോദിച്ചോട്ടേ.