അമ്മയും അച്ഛനും പിന്നെ ഞാനും..
അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല. ക്ഷമി. എന്തേലും പറഞ്ഞാ അതിൽ കേറി തൂങ്ങും.
അയ്യോ..അപ്പോഴേക്കും ദേഷ്യമായോ.. അമ്മ പറഞ്ഞു തരാമെടോ..
എനിക്ക് ദേഷ്യമൊന്നുമില്ല.. അമ്മ ഒന്ന് പോയെ.. കളിയാക്കാതെ.
എന്നാ പോകാം.. ദാ ആ കവറുകൂടി എടുത്തോ. അമ്മ അതും പറഞ്ഞു പുറത്തേക്കിറങ്ങി പുറകെ കവറുമെടുത്തു ഞാനും.
ഇറങ്ങാം ഹരിയെട്ടാ..?
അമ്മ അച്ഛനോട് ചോദിച്ചു.
ഞാൻ റെഡിയാ..
അച്ഛൻ എന്നെയും ചേർത്തുപിടിച്ച് പുറത്തേക്ക് നടന്നു.
അമ്മ വാതിൽ പൂട്ടിയിറങ്ങി.
അമ്മു.. സാധനങ്ങൾ എല്ലാം എടുത്തല്ലോ അല്ലെ, വേണേൽ ഒന്നുകൂടി ചെക്ക്‌ചെയ്തോ..
അച്ഛൻ പറഞ്ഞു
എല്ലാം ഉണ്ട് ചേട്ടാ.. എല്ലാം ഞാൻ ബാഗിലാക്കി ഇന്നലേ വണ്ടിയിൽ വച്ചു.
മീനുവിന് കൊടുക്കാനുള്ളത് എടുത്തു മുന്നിൽ വച്ചോ.. ബാഗ് ഡിക്കിയിൽ അല്ലെ..
അച്ഛൻ പറഞ്ഞു
അമ്മ എന്റെ കയ്യിൽ നിന്ന് കവർ വാങ്ങി കാറിന്റെ മുൻസീറ്റിൽ ഇട്ടു.
മീനു അരാന്നല്ലേ. മീനു എന്റെ മാമിയാണ്.. അച്ഛന്റെ ഇളയ അനുജത്തി. മീനാക്ഷി എന്നാ മുഴുവൻ പേര്.. ഏല്ലാവരും മീനു എന്ന് വിളിക്കും. മാമി എന്ന് പറഞ്ഞത്കൊണ്ട് വലിയ പ്രായം ഉണ്ടെന്ന് കരുതരുത്.. മാമിക്ക് ഇപ്പൊ 24 വയസ്സേ ആയിട്ടുള്ളു. എന്നെക്കാളും ആറു വയസ്സ് കൂടുതൽ ആണേലും എന്റെ ബെസ്റ്റ് ഫ്രണ്ടാ മാമി.
ഞാൻ മാമി എന്ന് വിളിക്കുന്നത് മാമ്മിക്കിഷ്ടമല്ല. മാമിയെ എടി പോടി എന്നൊക്കെ വിളിച്ചാൽ മതി. കൂടിപ്പോയാൽ ചേച്ചി.. അത് മതി എന്നാ മാമി പറഞ്ഞിരിക്കുന്നെ..