അമ്മയും അച്ഛനും പിന്നെ ഞാനും..
പുറത്തുനിന്നും ആളെവിളിച്ചാൽ ശരിയാവില്ല. അച്ഛൻ വൃതത്തിൽ ആയിപോയി ഇല്ലേൽ അച്ഛൻ മതിയായിരുന്നു.
അമ്മ അലമാരയിൽ തിരഞ്ഞു മതിയായി കട്ടിലിൽ വന്നിരുന്നു.
അച്ഛനിതൊക്കെ അറിയ്യോ.
പിന്നെ അച്ഛൻ ഇതിൽ ആഗ്രഗണ്യനല്ലെ. എത്ര പൈപ്പുകളുടെ ലീക്കെന്നോ അച്ഛൻ തീർത്തിരിക്കുന്നെ. അച്ഛന്റെ കയ്യിലുള്ള കോലരക്കു വച്ചാൽ നിൽക്കാത്ത ലീക്ക് ഒന്നുമില്ല.
വൃതമായിരിക്കുമ്പോ ഇതൊന്നും ചെയ്തുകൂടെ.?
പാടില്ല.. ലീക്ക് മാറ്റാൻ പോയിട്ട് ലീക് നോക്കാൻകൂടി പാടില്ല.
പിന്നിപ്പോ എന്താ ചെയ്ക?
വല്ല തുണി എന്തേലും കുത്തിക്കേറ്റി തല്ക്കാലം അടച്ചു വെക്കാം.
അപ്പൊ ചെറിയ ലീക്കേ ഉള്ളല്ലേ.. അമ്മ പറയുന്നത് കേട്ട് ഞാൻ വിചാരിച്ചു എന്തോ വെള്ളപൊക്കം ഉണ്ടാവാൻ പോകയാണെന്ന്. ചെറിയ കാര്യം പോലും ഊതി വീർപ്പിക്കാൻ അമ്മയെ പോയിട്ടെ ഉള്ളു.
അത് നിന്റെ അച്ഛന് നന്നായിട്ടറിയാം.
എന്ത്
എന്റെ ഊത്തിനെ.. അല്ല ഊതി വീർപ്പിക്കലിനെക്കുറിച്ച്.
ചോദിക്കണം, ഒരു പാട് കഥകൾ പറയാൻ കാണും, പാവം അനുഭവസ്ഥനല്ലേ, ഇത്രനാളും അമ്മെ സഹിച്ചില്ല.
ഗൾഫിൽ ആയിരുന്നപ്പോപോലും സ്വസ്ഥത കൊടുത്തുകാണില്ല.
അവിടെ ഉണ്ടായിരുന്നപ്പോഴൊന്നും ഞാൻ ഊതി വീർപ്പിക്കാൻ പോയിട്ടില്ല. വേറെ ആരെങ്കിലും പോയൊന്നെനിക്കറിയില്ല. ഞാൻ നാട്ടിൽ വരുമ്പോ മാത്രമേ ചെയ്തിട്ടുള്ളൂ.
2 Responses
സൂപ്പർ
സൂപ്പർ തുടരു ബ്രോ