“അങ്ങനെയാണ് എല്ലാവരും കരുതിയത്.. ഭർത്താവ് ഗൾഫിലുള്ള ഇവഴളുമാരൊക്ക കണ്ടവനെ വിളിച്ചു കഴപ്പ് തീർക്കും. നാട്ടുകാർ അറിഞ്ഞു കഴിഞ്ഞാൽ ആത്മഹത്യ. അവരുടെ പാവം ഭർത്താവ്, രണ്ടു പെൺമക്കൾ അവർക്കല്ലേ നാണക്കേട്, ദേ പത്രത്തിൽ ഫോട്ടോ സഹിതം വാർത്തയുണ്ട്.”
സഞ്ജു പത്രം വൈശാഖിനു കൊടുത്തു.
“എടാ ഞാനിത് വായിച്ചു പിന്നെത്തരാം”
അന്ന് സ്കൂൾ വിട്ടു വീട്ടിലേക്ക് പോകുമ്പോൾ വൈശാഖിന്റെ മനസ്സിൽ ഒരു ഐഡിയ തെളിഞ്ഞു.
വീട്ടിൽ എത്തിയ അവൻ ഡ്രസ്സ് മാറി പത്രവും എടുത്ത് ഡൈനിങ് റൂമിലേക്ക് ചെന്നു. ഐശ്വര്യ കാപ്പി തയ്യാറാക്കിയിരുന്നു.
“അമ്മ ഇവരെ അറിയുമോ?”
വൈശാഖ് പത്രം ഐശ്വര്യക്ക് കൊടുത്തു.
അവൾ ആ ഫോട്ടോ നോക്കി.
“ഇവരെ ഞാൻ കണ്ടിട്ടുണ്ട്, ബാങ്കിൽ വച്ച്.. ഇവർക്ക് എന്തു പറ്റി?”
“അമ്മ ആ വാർത്ത മുഴുവനും വായിച്ചു നോക്കു.”
അവൾ വായിച്ചു. അവിഹിതം മകൾ കണ്ടു പിടിച്ചു, വീട്ടമ്മ ആത്മഹത്യ ചെയ്തു. അതായിരുന്നു തലക്കെട്ട്. ബാക്കി വായിക്കാൻ ഐശ്വര്യക്കു കഴിഞ്ഞില്ല. അതിന്റെ മുൻപ് വൈശാഖ് പറയാൻ തുടങ്ങി.
“അമ്മക്ക് അറിയാമോ. അവരുടെ ഭർത്താവ് ഗൾഫിലാണ്. നമ്മുടെ അച്ഛനെപ്പോലെ. രണ്ടു മക്കൾ.. ഭർത്താവിനെയോ മക്കളയോ ഓർക്കാതെ അവർ കാമുകനുമായി അർമാദിച്ഛു. ഒടുവിൽ സാരിത്തുമ്പിൽ കെട്ടിത്തുങ്ങി. ഇങ്ങനെ നടക്കുന്ന ഇവളുമാരുടെ അവസാനം ഇതു തന്നെയാണ്. പക്ഷേ പാവം, അവരുടെ ഭർത്താവും മക്കളും എന്തു തെറ്റു ചെയ്തു. രണ്ടു പെൺകുട്ടികളാണ്. അവർക്കിനി മാന്യമായി വഴിനടക്കാൻ പറ്റുമോ.”