അമ്മയുടെ കളി കണ്ടപ്പോൾ
അമ്മ എന്നെ നോക്കി പറഞ്ഞു
ന്താ ചേച്ചി ?
ചേട്ടായി അമ്മയോട് ചോദിച്ചു.
ഇവൻ ഞങ്ങളെ കുട്ടത്തെ ഓടിയെടാ.. അമ്മ എന്നെ നോക്കികൊണ്ട് തന്നെ പറഞ്ഞു.
വിജേഷേട്ടൻ ഉറങ്ങിയോ?
ഇല്ലടാ. . അവിടെ കുളിക്കുന്നുണ്ട്.. നിന്നോട് രാവിലെ നേരത്തെ പോവാൻ പറഞ്ഞു.
അമ്മ ചേട്ടായിയോട് പറഞ്ഞോണ്ട് ഉള്ളിലേക്ക് കേറി. കൂടെ ഞാനും ..
ചേട്ടായിടെ കുട്ടികൾ അവിടെ ചിത്രം വരച്ച് കളിക്കുവാരുന്നു.
ഞാൻ അവരുടെകൂടെ തറയിൽ ഇരുന്ന് . അമ്മ അടുക്കളയിലേക്ക് പോയി. മുത്തശ്ശി ഞങ്ങളുടെ കൂടെ ഒരു കസേരയിൽ വന്നിരുന്നു..
ചേട്ടായീ.. ടീവി വെക്ക്. .
ഞാൻ ചേട്ടനോട് പറഞ്ഞു ….
സമയം അയോടാ ?
ചേട്ടായി അവിടെ ഇവിടെയൊക്കെ ഞെക്കി ടീവി ഓൺ ആക്കി.
ഒരു അഞ്ച് മിനിറ്റ് എടുക്കും ഈ ബ്ലാക്കാന്റ് വൈറ്റ് ടീവി ഒന്ന് ഓണാവാൻ.
അപ്പോഴേക്കും അമ്മയും പിന്നെ ചേട്ടായിയുടെ ഭാര്യ നിമിഷചേച്ചിയും വന്നു. ഞങ്ങളുടെ പുറക്കെ തറയിൽ ഇരുന്നു….
ടാ.. ടാ… ടാ…
ആരോ പുറത്ത്നിന്നും വിളിക്കുന്നത് കേട്ട് ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി.
അച്ഛനായിരുന്നു.. ടാ. . ഗിരീഷേ നമ്മുടെ നാരായണൻ ചേട്ടനെ ഹോസ്പിറ്റലിൽ കൊണ്ട്പോയെന്ന് ഞാൻ ഒന്ന് പോയി നോക്കട്ടെ. . രക്ഷപ്പെടാൻ സാധ്യത ഇല്ലെന്നാകേട്ടെ..
അച്ഛൻ ഗിരീഷ് ചേട്ടായിയോട് പറഞ്ഞു.
എങ്കിൽ ഞാനും കൂടെവരാം വിജേഷേട്ടാ. .
ചേട്ടായി അച്ഛനോട് പറഞ്ഞു..