അമ്മയാണ് എനിക്കെല്ലാം
എന്തോന്ന് ..
ഞാൻ സ്കൂളിൽ പോയിരുന്നപ്പോ ഇങ്ങനെ ഇരുന്ന് കഴിക്കാനൊന്നും നേരമില്ലാത്തപ്പോ അമ്മ എനിക്ക് വാരി ആരുമായിരുന്നില്ലേ..
ഉവ്വ്.. തരുമായിരുന്നു.. അതിനിപ്പോ എന്താ..
ഇപ്പോ.. അമ്മ അങ്ങനെ വാരിത്തന്നിരുന്നെങ്കിൽ എന്നോർത്തതാ..
അയ്യടാ.. അതിന് നീ ഇളളപ്പിളയല്ലേ.. ചെക്കനെ കൂട്ടിക്കാറായി..
അമ്മയുടെ ആ മറുപടി കേട്ടതും അവനിൽ നിരാശ പടർന്നു.. അനന്തു കുനിഞ്ഞിരുന്നു ചോറ് കഴിച്ചു തുടങ്ങി..
വേണ്ടാതെ കഴിക്കുന്ന പോലെ..
ശ്യാമള അനന്തുവിനോട് അങ്ങനെ പറഞ്ഞെങ്കിലും അവൻ ആഗ്രഹിച്ചത് സാധിച്ചു കൊടുക്കാനവൾ തീരുമാനിച്ചിരുന്നു.. അവനുമായി ചങ്ങാത്തത്തിലാവാൻ എന്താ ചെയ്യേണ്ടതെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അനന്തുവായിട്ട് അങ്ങനെ ഒരു വഴി തുറന്നത്.
ദാ..ടാ..
അമ്മയുടെ ശബ്ദം കേട്ട് അവൻ മുഖമുയർത്തിയപ്പോൾ അവന് നേരെ ഉരുളപിടിച്ച ചോറും നീട്ടിക്കൊണ്ട് അമ്മ ..
അവൻ സന്തോഷത്തോടെ എഴുന്നേറ്റ് അമ്മയ്ക്ക് മുന്നിലേക്ക് തല നീട്ടിയിട്ട് വാ തുറന്നു..
അമ്മ ചോറുരുള വായിലേക്ക് വെച്ചു തരുമ്പോൾ അമ്മയുടെ കണ്ണിലെ തിളക്കം അവൻ ശ്രദ്ധിച്ചു..
ആദ്യ ഉരുള കഴിച്ചുകൊണ്ടവൻ പറഞ്ഞു..
ഇനീം വേണം…
ങാ..ഹാ… എന്നമ്മ പറഞ്ഞെങ്കിലും അവൾ പിന്നേയും ഉരുള ഉരുട്ടിക്കൊടുത്തു..
മക്കളുടെ ആഗ്രഹം സാധിച്ച് കൊടുക്കുമ്പോ അമ്മയ്ക്ക് കിട്ടുന്ന സന്തോഷമുണ്ടല്ലോ.. അത് പറഞ്ഞറിക്കാൻ പറ്റീതല്ല..