അമ്മ മകളെ എല്ലാം പഠിപ്പിച്ചു
കണ്ണീരും വിയര്‍പ്പും ഉമിനീരും പല തവണ കുടിച്ചിട്ടുള്ള ആ തലയിണ അന്ന് ആദ്യമായി രക്തം കുടിച്ചു.
അവളുടെ ജീവിതം സന്തുഷ്ടമായി തുടര്‍ന്നു.
അവര്‍ ഇരുവരും തമ്മില്‍ എന്നും പ്രണയമായിരുന്നു.
എട്ട് വര്‍ഷത്തെ ദാമ്പത്യത്തില്‍ രണ്ട് പോന്നോമാനകള്‍ക്ക് അവള്‍ ജന്മം നല്‍കി.
എന്നാല്‍ ഈയിടെയായി അവര്‍ തമ്മില്‍ ഇടയ്ക്ക് പിണക്കം.
അമ്മയ്ക്ക് ടെന്‍ഷന്‍ ആയി.
എന്നാലും പെട്ടെന്ന്‍ തന്നെ ആ പിണക്കം തീരുന്നത് കൊണ്ട് കൊച്ചു കൊച്ചു സൌന്ദര്യ പിണക്കം മാത്രമെന്ന് അമ്മ ആശ്വസിച്ചു.
എന്നാല്‍ ഒരിക്കല്‍ എല്ലാവരും കൂടി അച്ഛന്‍റെ പെങ്ങളുടെ വീട്ടില്‍ പോയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി.
ചിരിച്ചും കളിച്ചും എല്ലാവരും കൂടി അവിടെ പോയി. സന്തോഷത്തോടെ അവര്‍ ഒന്നിച്ചിരുന്ന് വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിച്ച്. പിന്നെ എല്ലാവരും ഓരോ മുറികളില്‍ ഒരു കൊച്ചു ഉച്ച മയക്കം. പിന്നെ ചായ കുടിച്ച് വീട്ടിലേക്ക് മടക്കം.
എന്നാല്‍ ചായ കുടിക്കാന്‍ പുറത്തേക്ക് വന്ന മരുമകന്‍റെ ഭാവം കണ്ടിട്ട് അമ്മയ്ക്ക് എന്തോ പന്തിക്കേട് തോന്നി.
അതേ, മകളുടെയും ഭാവം ആകെ മാറിയിട്ടുണ്ട്.
ചായയുടെയും പലഹാരങ്ങളുടെയും രുചി തീരെ ഇല്ലാതെയായി.
പലഹാരങ്ങള്‍ പത്രത്തില്‍ ബാക്കിയായി.
ചിരിച്ചു കളിച്ചുള്ള പോക്ക് പോലെയായിരുന്നില്ല തിരിച്ച് വീട്ടിലേക്കുള്ള വരവ്.
ആകെ ഒരു മൂകത, മൂഡോഫ് കാറില്‍ തളം കെട്ടി കിടന്നു.
One Response
ഒരു 2012-13 സമയത്തെങ്ങോ നിങ്ങളുടെ ബ്ലോഗിൽ ഈ കഥ വായിച്ചത് ഞാനോർക്കുന്നു. അത് പൂട്ടിയതെന്തേ? ഒരുപിടി നല്ല കഥകൾ അതിൽ ഉണ്ടായിരുന്നല്ലോ!