ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
മധുരം – കാനഡയിൽ നേഴ്‌സാണ് സെലിൻ. ഭർത്താവ് ജോസും കാനഡയിൽ തന്നെ.. അവരുടെ വിവാഹം കഴിഞ്ഞ ഉടനെ ‘ അവർ കാനഡയിലേക്ക് പോയതാണ്. സെലിൻ അതിനും മൂന്ന് വർഷം മുന്നേ കാനഡയിൽ നേഴ്സായി ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. നാട്ടിൽ കാര്യമായ ജോലിയൊന്നും കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് സെലിൻ്റെ കല്യാണക്കാര്യം വന്നത്.
Male Nurse കോഴ്സ് പാസ്സായ ജോസും ആ കോഴ്സ് പഠിച്ചത് തന്നെ കാനഡയിലേക്ക് പോകാനായിരുന്നു.
ആ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്താതെ നിൽക്കുമ്പോഴാണ് ബ്രോക്കർ വഴി സെലിൻ്റെ ആലോചന വന്നത്. വിവാഹം കഴിഞ്ഞാൽ ഉടനെ ജോസിനേയും കാനഡയിലേക്ക് കൊണുപോകാനാകുമെന്നും, അവിടെ അവൾ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ സെലിൻ സംസാരിച്ചിട്ടുണ്ടെന്നും ജോസിന് അവിടെ ജോലി കിട്ടും എന്നും സെലിൻ പറഞ്ഞപ്പോൾ തന്നെ ജോസ് തൻ്റെ പെണ്ണ് സെലിനാണെന്ന് ഉറപ്പിച്ചിരുന്നു
വിവാഹം കഴിഞ്ഞ് ഉടനെ അവർ കാനഡയിലേക്ക് പോവുകയും സെലിൻ പറഞ്ഞ പോലെ ജോസിന് ജോലി ലഭിക്കുകയും ചെയ്തു.
ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായി. ഇതുവരെ സെലിൻ ഗർഭിണി ആയില്ല. അവിടെ പല ചികിത്സകളും നടത്തിയിട്ടും ഫലം കണ്ടില്ല. വിവാഹം കഴിഞ്ഞ് കാനഡയിലേക്ക് പോയിട്ട് ഇതുവരെ നാട്ടിലേക്ക് പോയിരുന്നുമില്ല
സെലിൻ്റെ അമ്മ എപ്പോഴും പറയും.. നിങ്ങൾ രണ്ടു പേരും കൂടി നാട്ടിലേക്ക് വാ.. ഇവിടെ ‘നല്ല ഡോക്ടർമാരുണ്ട്.. അവരെ കാണിക്കാം.. ഒപ്പം ഒരു ധ്യാനവും കൂടാം. മരുന്നും പ്രാർത്ഥനയും ഒന്നിച്ചാകുമ്പോൾ ദൈവത്തിൻ്റെ അദൃശ്യകരങ്ങൾ നന്മ പ്രവർത്തിക്കും എന്നാണ് സെലിൻ്റെ അമ്മ വിശ്വസിക്കുന്നത്.